അപർണ അമരാവതി വിട്ട് തിരികെ സാന്ത്വനത്തിലേക്ക്.. സാന്ത്വനത്തിൽ മുൻവിധികൾ തെറ്റിച്ച വഴിത്തിരിവ്.!! | Santhwanam Today Episode | Santhwanam Latest Episode | Santhwanam Episode December 25

മലയാളികളുടെ സ്വീകരണമുറിയിലെ നിത്യവിനോദമാണ് സാന്ത്വനം പരമ്പര. സാന്ത്വനം കുടുംബത്തിലെ ഓരോ അംഗങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. ചിരിയും കളിയും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി സാന്ത്വനം മുന്നേറുകയാണ്. പലപ്പോഴും സാന്ത്വനം കുടുംബാംഗങ്ങളുടെ സങ്കടങ്ങൾ പ്രേക്ഷകർ അവരുടെ സങ്കടങ്ങളായി ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ സാന്ത്വനത്തിന്റെ

പുതിയ പ്രൊമോയിൽ അപർണയ്ക്ക് അമരാവതി വിട്ട് തിരികെ സാന്ത്വനത്തിലേക്ക് തിരിച്ചെത്തണമെന്ന ആഗ്രഹം കാണുമ്പോൾ പ്രേക്ഷകരുടെ കണ്ണ് നിറയുകയാണ്. താൻ എത്ര സുഖലോലുപതയിൽ ജീവിച്ചിരുന്ന പെൺകുട്ടി ആണെങ്കിലും സാന്ത്വനത്തിന്റെ സ്നേഹ സമ്പന്നമായ കുടുംബാന്തരീക്ഷത്തിൽ തിരിച്ചെത്താനുള്ള അവരുടെ ആഗ്രഹം സൂചിപ്പിക്കുന്നത് ഇന്നും നഷ്ടപ്പെട്ടിട്ടില്ലാത്ത കുടുംബ

ബന്ധങ്ങളുടെ ഊഷ്മളത തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഹരിയെ ഉപേക്ഷിച്ച് അമരാവതിയിലേക്ക് പോയ അപർണയെ കുറ്റപ്പെടുത്തിയ സാന്ത്വനം ആരാധകർ തന്നെ ഇന്ന് അപർണയ്ക്ക് കയ്യടിക്കുകയാണ്. തമ്പി അപ്പുവിനെ തിരികെ വിടുമോ എന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യം. അതേസമയം പുതിയ പ്രൊമോ വീഡിയോയിൽ ശങ്കരൻ സാവിത്രിയോട് തമ്പിയെ കണ്ടുമുട്ടിയ

കാര്യവും എല്ലാ പ്രശ്നങ്ങളുമുണ്ടാക്കിയ ഒരു സ്ത്രീയെ കുറിച്ച് അദ്ദേഹം പറഞ്ഞതും സൂചിപ്പിക്കുന്നുണ്ട്. ശങ്കരനും സാവിത്രിക്കുമൊപ്പം ഡൈനിംഗ് ടേബിളിൽ ഉണ്ടായിരുന്ന ജയന്തി ഇത് കേൾക്കുന്നുമുണ്ട്. ഒന്ന് ഞെട്ടുന്ന ജയന്തി പ്രേക്ഷകരുടെ ഒരു സംശയത്തിന് വിരാമമായിരിക്കുകയാണ്. തമ്പിയെ ഇളക്കിവിട്ട ആ സ്ത്രീ ജയന്തി തന്നെയാണെന്ന് പ്രേക്ഷകർ ഉറപ്പിക്കുന്നുണ്ട്. സാവിത്രിയെ കാണാൻ

അഞ്ജലിയോട് പറയാതെ പോയ ശിവനെ അഞ്ജു ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. അമ്മയ്ക്ക് പാടില്ലെന്ന വിവരം എന്തിനു മറച്ചുവെച്ചു എന്നാണ് അഞ്ജുവിന്റെ ചോദ്യം. എന്നാൽ ഇപ്പോൾ തന്നെ വീട്ടിൽ പോകണമെങ്കിൽ പോകാം എന്ന് ശിവൻ അഞ്ജലിയോട് പറയുന്നതും പ്രൊമോയിൽ കാണാം. ഇണക്കങ്ങളും പിണക്കങ്ങളുമായി ശിവാഞ്ജലി പ്രണയം ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയം തന്നെ.

Comments are closed.