മട്ടുപ്പാവിലെ ഗ്രോബാഗിൽ ഷമാo കൃഷി!! ഇങ്ങനെ ചെയ്താൽ മതി ഇഷ്ടം പോലെ ഷമാം കിട്ടും എല്ലാവർക്കും.!! | Shamam farming on terrace in container

ഇന്ന് വിപണിയിൽ സുലഭമായി കണ്ടുവരുന്ന ഒരു പഴവർഗമാണ് ഷമാം. എന്നാൽ പലരുടേയും ധാരണ ഈ ഒരു പഴവർഗം നമ്മുടെ നാട്ടിൽ കൃഷി ചെയ്തു വളർത്തുവാൻ സാധിക്കില്ല എന്നാണ്. എന്നാൽ എങ്ങനെ വളരെ എളുപ്പത്തിൽ ഷമാം വീട്ടിൽ തന്നെ കൃഷി ചെയ്തു വളർത്തി വിളവെടുക്കാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. വെള്ളരി വർഗ്ഗത്തിൽപ്പെട്ട ഈ ഫലവർഗം

വിത്തുപാകി കിളിർപ്പിക്കാവുന്നതാണ്. ഇതിൻറെ തൈ നഴ്സറിയിൽ നിന്നും മറ്റും വാങ്ങി കൃഷി ചെയ്യുന്നതും നല്ലതാണ്. വിത്ത് പാകി മുളക്കുമ്പോൾ നാല് ഇല വന്നതിനു ശേഷം മാത്രം ഇതിൻറെ തൈകൾ പറിച്ച് മാറ്റി നടുവാൻ ആയി ശ്രദ്ധിക്കുക. അല്ലാത്തപക്ഷം അത് ചെടിക്ക് ദോഷകരമായി ബാധിച്ചേക്കാം. ഇളക്കമുള്ള മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോർ എന്നിവ വൺ ഈസ് റ്റു വൺ ഈസ് വൺ എന്ന അനുപാതത്തിൽ

എടുത്തതിനുശേഷം വേണം ഈ വിത്തുകൾ പറിച്ചു നടുവാൻ. വിത്ത് നട്ട് ഒരു മാസത്തിനുള്ളിൽ തന്നെ ചെടി പൂവിടുന്നത് ആയി കാണാൻ സാധിക്കും. ആദ്യം ഉണ്ടാവുക ആൺപൂക്കൾ ആയിരിക്കും. അതിനു ശേഷം ഉണ്ടാകുന്നവപെണ്പൂക്കൾ ആയിരിക്കും. പെൺകുട്ടികളുടെ അടിഭാഗത്ത് ഒരു ചെറിയ ഷമാം ഭാഗവും അതിനുമുകളിലായി പൂവുമെന്ന രീതിയിലായിരിക്കും ഉണ്ടായി നിൽക്കുക.

സ്വാഭാവികമായും അല്ലാതെയും പരാഗണം നടത്താവുന്നതാണ്. എപ്പോഴും ഒരു ചെടിയിൽ രണ്ടു വിത്ത് തമ്മിൽ കൂടുതൽ ഉണ്ടാക്കാനായി അനുവദിക്കരുത്. ഇങ്ങനെ ഉണ്ടാവുകയാണെങ്കിൽ അതിൻറെ വലിപ്പം കുറയുന്നതിന് കാരണം ആയേക്കാം. ഇനി എങ്ങനെയാണ് ഷമാമിനെ കീടങ്ങളുടെ ആക്രമണത്തിൽ നിന്ന് നിയന്ത്രിക്കുന്നത് എന്നറിയാൻ വീഡിയോ കാണുക. Video Credits : Chilli Jasmine