സൗഭാഗ്യയുടെ കുഞ്ഞു സുന്ദരി! കൊച്ചു മകളെ നെഞ്ചോട് ചേർത്ത് ദൈവത്തിന്റെ കാല്‍ക്കല്‍ വീണ് താരാ കല്യാൺ.!!

നർത്തകിയും അഭിനയത്രിയുമായ താരാ കല്യാൺ മലയാളി പ്രേക്ഷകർക്ക് വളരെ കാലമായി സുപരിചിതയാണ്. താരാ കല്യാണിന്റെ മകളും നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷിനിയും മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ്. സൗഭാഗ്യയുടെയും അർജുൻ സോമശേഖരന്റെയും വിവാഹം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ ആഘോഷമാക്കിയ ഒന്നായിരുന്നു. കഴിഞ്ഞ ദിവസം ഇരുവർക്കും കുഞ്ഞുണ്ടായ

വിവരവും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പെൺ കുഞ്ഞാണ് ഇരുവർക്കും ഉണ്ടായിരിക്കുന്നത്. മകളുടെ പേര് വെളിപ്പെടുത്തി കൊണ്ടുള്ള ചിത്രം സൗഭാഗ്യ ഇന്നലെ തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സുദർശന അർജുൻ ശേഖർ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ സുദർശനയുടെ മുത്തശ്ശിയും നടിയുമായ താരാകല്യാൺ കുഞ്ഞിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

കുഞ്ഞിനെ ചേർത്തുപിടിച്ച് ചിരിച്ചു കൊണ്ടു നിൽക്കുന്ന ചിത്രമാണ് താരകല്യാൺ പങ്കുവച്ചിരിക്കുന്നത്. ദൈവത്തിനു നന്ദി അറിയിച്ചു കൊള്ളുന്നു എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിരവധിപേർ ആശംസകൾ അറിയിച്ചു കൊണ്ട് കമന്റ് ബോക്സിലും എത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ സൗഭാഗ്യ വെങ്കിടേഷും ഇൻസ്റ്റഗ്രാമിലൂടെ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പ്രസവ മുറിയിലേക്ക്

കേറുന്നതിന് മുമ്പുള്ള ഒരു വീഡിയോ ആണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്. ‘ഒരുപാട് ചിന്തകൾ ഉടലെടുത്ത നിമിഷമായിരുന്നു അത്. ഞാൻ സന്തോഷവതിയായിരുന്നു, ആവേശ ഭരിതയായിരുന്നു, ഭയപ്പെട്ടിരുന്നു, നന്ദിയുള്ളവളായിരുന്നു. ഞാൻ അകത്ത് വളരെ സുന്ദരിയായ ഒരാളെ കാണാൻ പോയ നിമിഷം’ എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. ടിക് ടോകിലൂടെ വ്യത്യസ്ത വീഡിയോകൾ ചെയ്തായിരുന്നു സൗഭാഗ്യ ശ്രദ്ധ നേടി തുടങ്ങിയത്.

Comments are closed.