ഈ ചെടിയെ കണ്ടിട്ടുണ്ടോ.? ഈ ചെടി കണ്ടാൽ ഉടൻ വിത്ത് എടുക്കുക.. പ്രാണികൾ പമ്പ കടക്കും.!! | spider plant benefits

നമ്മുടെ എല്ലാവരുടെയും വീടിന്റെ അരികത്ത് റോഡിന്റെ സൈഡിലും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഒരു ചെടി എന്നാൽ അധികമാരും ശ്രദ്ധിക്കാത്ത അധികമാർക്കും ഇതിന്റെ ഗുണങ്ങളെപ്പറ്റി അറിയാത്ത ഒരു ചെടി. അവയെക്കുറിച്ച് പരിചയപ്പെടാം. നിലവിള അല്ലെങ്കിൽ സ്പൈഡർ പ്ലാന്റ് എന്നറിയപ്പെടുന്ന ഈ ചെടി പയറു പോലെ നീണ്ടുനിൽക്കുന്നവയും

അതിൽ ധാരാളം വിത്തുകൾ ഉള്ളവയുമാണ്. അതുകൊണ്ടുതന്നെ എത്രത്തോളം നശിപ്പിച്ചു കളഞ്ഞാലും ഇതിന് ഒരിക്കലും നാശം സംഭവിക്കുകയില്ല. പലരാജ്യങ്ങളും ഇതിന്റെ ഇളം തണ്ടും ഇലകളും പൂക്കളും ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഇവയുടെ വെള്ളം തിളപ്പിച്ച് ഊറ്റിയെടുത്ത് കളഞ്ഞതിനുശേഷം ചീര പോലെ ആഫ്രിക്കൻ രാജ്യങ്ങളിൽ വച്ച് കഴിക്കാറുണ്ട്.

അവിടങ്ങളിൽ ഇവ പല രീതികളിലും മരുന്നിനായി ഉപയോഗിക്കാറുണ്ട്. തെക്കൻ ആഫ്രിക്കക്കാരുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ഇവ. ഗർഭിണികൾക്കും പ്രസവശേഷം അമ്മമാർക്കും ഒരു മരുന്നു പോലെ ഇവ കൊടുക്കാറുണ്ട്. ഇവയുടെ വിത്തുകൾ കടുകിന് പകരം ഉപയോഗിക്കാറുണ്ട്. യുദ്ധ ത്തിനും മറ്റും പങ്കെടുത്ത രക്തം ധാരാളമായി നഷ്ടപ്പെടുന്ന ആളുകൾക്കും

വിളർച്ച ഉള്ള ആളുകൾക്കും ഇതിന്റെ ഇല കഷായംവെച്ച് മരുന്ന് ആയി കൊടുക്കുന്ന ഒരു രീതി ആഫ്രിക്കൻ രാജ്യങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഇന്ത്യയിൽ തമിഴ്നാട്ടിൽ ഇവകൊണ്ട് ചികിത്സാരീതികൾ നിലനിൽക്കുന്നുണ്ടെങ്കിലും പൊതുവേ മലയാളികൾ ആരും തന്നെ നമ്മുടെ നാടുകളിൽ ഉപയോഗിക്കാറില്ല. Video Credits : common beebee