ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു.. ശ്രീനിലയത്തിൽ ഇനി അനിരുദ്ധില്ല.. മകനില്ലാതെ ആർക്കും മധുരം നൽകില്ലെന്ന നിലപാടുമായി സുമിത്ര.. അനിരുദ്ധിനെ തേടിയെത്തിയ ആ ദുർവിധി ഇതാണ്.. | Kudumbavilakku

മലയാളികളെ സായന്തനങ്ങളിൽ ടെലിവിഷന് മുന്നിൽ പിടിച്ചിരുത്തിയ പരമ്പരയാണ് കുടുംബ വിളക്ക്. വേറിട്ട അവതരണശൈലിയും മികച്ച കഥാതന്തുവുമാണ് പ്രേക്ഷകരെ കുടുംബവിളക്കിന് മുന്നിൽ പിടിച്ചിരുത്തുന്നത്. നടി മീര വാസുദേവിനൊപ്പം കെ കെ മേനോൻ, ആനന്ദ് നാരായൺ, ആതിര മാധവ്, മഞ്ജു സതീഷ്, ശരണ്യ ആനന്ദ് തുടങ്ങിയ പ്രമുഖതാരങ്ങളെല്ലാം അണിനിരക്കുന്ന പരമ്പരക്ക് ടോപ് റേറ്റിങ്ങാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സുമിത്ര എന്ന നായികാ കഥപാത്രമായാണ് മീര വാസുദേവ് തിളങ്ങുന്നത്. സുമിത്രയുടെ ജന്മദിനാ ഘോഷമാണ് ഇപ്പോൾ പരമ്പരയിലെ പ്രധാനവിഷയം. ബെർത്ഡേ പാർട്ടി ഒരുക്കിയിരിക്കുന്ന ദിവസം മൂത്ത മകൻ അനിരുദ്ധിനെ കാണാതാകുന്നതിന്റെ സൂചനയാണ് സീരിയലിന്റെ പുതിയ പ്രോമോ നൽകുന്നത്. ബെത്ഡേ പാർട്ടിക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, എന്നാൽ അനിരുദ്ധ് മാത്രം സ്ഥലത്തില്ല. ഹോസ്പിറ്റലിൽ

പ്രത്യേക ഡിസ്കഷന് വേണ്ടി അനിയെ ഡോക്ടർ ഇന്ദ്രജ വിളിച്ചിരിക്കുവാണെ ന്നാണ് ശ്രീനിലയ ത്തിലെ സംസാരം. ഫോൺ കോൾ പോലും എടുക്കാത്ത അനിരുദ്ധൻ സുമിത്രയുടെ മനസ്സിൽ തീ കോരിയിട്ടിരിക്കുകയാണ്. ബർത്ത്ഡേ പാര്ടിയാണെന്നറിഞ്ഞിട്ടും ഇന്ദ്രജ എന്തിനാണ് ഈ അവസരത്തിൽ അനിരുദ്ധിനെ ഡിസ്കഷന് വിളിച്ചതെന്നാണ് ശ്രീകുമാറിന്റെ ചോദ്യം. തന്റെ മകൻ വരാതെ താൻ ആർക്കും ബെർത്ഡേ

മധുരം പങ്കിടില്ല എന്ന വാശിയിലാണ് സുമിത്ര. അനിമോൻ ഇല്ലാത്ത ഒരാഘോഷത്തിനും താൻ ഇല്ല എന്നാണ് സുമിത്രയുടെ ഉറച്ച നിലപാട്. അനിരുദ്ധിനെ കാണാ ത്തതിൽ അനന്യയും ഏറെ വിഷമത്തിലാണ്. അതേ സമയം പ്രോമോ വീഡിയോയുടെ അവസാനം അനിരുദ്ധിനെ കടപ്പുറത്തെ ഒരു ദുരൂഹസാഹചര്യത്തിൽ കാണിക്കുന്നത് പ്രേക്ഷകരെ ഏറെ സംശയ ത്തിലാഴ്ത്തിയിട്ടുണ്ട്. അനിരുദ്ധിന്റെ മനസ് എങ്ങോ

ടാണ് സഞ്ചരിക്കുന്നത് എന്നതറിയാതെ ആകുലതയിലാവുകയാണ് സുമിത്രയും കൂട്ടരും. അതേ സമയം അനിയുടെ പുതിയ മാനസാന്തരം കണ്ട് പ്രേക്ഷകരും അനിരുദ്ധിനൊന്നും പറ്റല്ലേ എന്ന പ്രാർത്ഥനയിലാണ്. നടൻ ആനന്ദ് നാരായൺ ആണ് ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രമാ യെത്തുന്നത്. സീരിയലിന്റെ തുടക്കത്തിൽ നടൻ ശ്രീജിത്ത് വിജയ് ആണ് ഡോക്ടർ അനിരുദ്ധായി എത്തിയത്.

Comments are closed.