ഇന്ദ്രജയുടെ കരണത്തടിച്ച് സുമിത്ര.. ഞെട്ടിത്തരിച്ച് പ്രേക്ഷകർ.. അമ്മയുടെ കാൽക്കൽ വീണു മാപ്പു ചോദിക്കുന്ന അനിരുദ്ധ് പ്രേക്ഷകരുടെ കണ്ണ് നിറക്കുന്നു.. | Kudumbavilakku

റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് കുടുംബവിളക്ക്. പ്രേക്ഷകർ ഏറെ നാളായി കാണാൻ കാത്തിരുന്ന ചില രംഗങ്ങൾ ഇന്നത്തെ എപ്പിസോഡിൽ ഉണ്ടായേക്കുമെന്ന സൂചനയാണ് പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ നൽകുന്നത്. അനിരുദ്ധിനെ ഭീഷണികൾ കൊണ്ടും ബ്ലാക്ക് മെയിലിം ഗിലൂടെയും തകർക്കാൻ തുനിഞ്ഞിറങ്ങിയ ഡോക്ടർ ഇന്ദ്രജയുടെ മുഖത്ത് സുമിത്രയുടെ കൈകൾ പതിയുന്നിടത്ത് പ്രേക്ഷകർ

നിറകയ്യടികൾ നൽകുകയാണ്. ഇത് ഏറെ നാളുകളായി ഞങ്ങൾ കാണാൻ കാത്തിരുന്ന രംഗം എന്നാണ് പ്രേക്ഷകരുടെ കമ്മന്റ്. വേദികയ്ക് ശേഷം കുടുംബവിളക്കിൽ എത്തിയ ഒന്നാന്തരം വില്ലത്തിയാണ് ഡോക്ടർ ഇന്ദ്രജ എന്ന കഥാപാത്രം. മുന്നേ അനിരുദ്ധിനൊപ്പം ചേർന്ന് അയാൾ അറിയാതെ കുറെ ചിത്രങ്ങൾ ഫോണിൽ പകർത്തുകയും അതുവച്ച് അനിരുദ്ധിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങുകയുമായിരുന്നു

ഇന്ദ്രജ. ഇതേതുടർന്ന് കടന്നുവരില്ലെന്ന് ജീവനൊടുക്കാൻ വരെ ശ്രമിച്ചു അനിരുദ്ധ്. എന്നാൽ തന്റെ മകനെ രക്ഷിക്കാൻ സുമിത്ര മുന്നിട്ടിറങ്ങിയത് പ്രേക്ഷകരെ ഏറെ ആഹ്ലാദിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇന്ദ്രജയുടെ അടുത്തെത്തിയ സുമിത്ര ഫോൺ തട്ടിപ്പറിച്ചു വാങ്ങിക്കുകയും ഇന്ദ്രജയുടെ കരണത്തടിക്കു കയുമാണ്. വീട്ടിലെത്തിയ സുമിത്ര ഫോൺ അനിരുദ്ധിനും അനന്യക്കും കൈമാറുന്നുമുണ്ട്. ഇനി നിങ്ങളുടെ

ജീവിതത്തിലേക്ക് ഇന്ദ്രജ ഒരു ഭീഷണിയായി സുമിത്ര ഉറപ്പുകൊടുക്കുമ്പോൾ ഏറെ വികാരാധീനനാകുകയാണ് അനിരുദ്ധ്. ഇത്രയും നാൾ അമ്മയെ അകറ്റിനിർത്തിയിരുന്ന മകൻ അമ്മയുടെ കാൽക്കൽ വീഴുന്ന രംഗങ്ങൾ പ്രേക്ഷകരെ ഈറനണി യിപ്പിക്കുന്നുണ്ട്. ഒരമ്മയും സ്വന്തം മകന്റെ വേദന കണ്ടുനിൽ ക്കില്ലെന്നും മക്കൾക്ക് വേണ്ടി ഏത് യുദ്ധവും അമ്മമാർ ഏറ്റെടുക്കുമെന്നും പ്രേക്ഷകർ

കമന്റു കളായി പ്രതികരിക്കുന്നുണ്ട്. ഇന്ദ്രജക്ക് ഒരടിയുടെ കുറവുണ്ടായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. കുറച്ച് മുൻപേ ഇന്ദ്രജക്ക് ഇതുകിട്ടണ്ട തായിരുന്നു എന്ന് സീരിയൽ ആരാധകർ പറയുന്നുണ്ട്. വേദികയ്ക്കും ഇനി സുമിത്ര ഇതേ പോലെ ഒന്ന് ഇടയ്ക്കിടക്ക് കൊടുത്തു കൊണ്ടേയിരിക്കണമെന്നുള്ള രസകരമായ കമന്റുകൾ പ്രേക്ഷകർ പാസാക്കുന്നുണ്ട്.

Comments are closed.