സുമിത്രയെ പാടേ തകർക്കാനൊരുങ്ങി ഇന്ദ്രജ! 😳 അനിരുദ്ധിനെ മുന്നിൽ നിർത്തി ഇന്ദ്രജ പോരിനിറങ്ങുന്നു.. കുടുംബവിളക്കിൽ ഇനി ഞെട്ടിക്കുന്ന ചില സംഭവങ്ങൾ.!! 😳🔥

കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതമാണ് സീരിയൽ പറയുന്നത്. ടോപ്പ് റേറ്റിങ്ങിൽ ഇടം പിടിച്ച സീരിയലിന് ഒട്ടേറെ ആരാധകരുമുണ്ട്. സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം തുടങ്ങുന്നതും പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടു നീങ്ങാൻ സുമിത്ര എന്ന വീട്ടമ്മ നടത്തുന്ന പരിശ്രമവുമാണ് കുടുംബവിളക്കിന്റെ ഇതിവൃത്തം.

തുടക്കത്തിൽ ഒരു കണ്ണീർപരമ്പര മാത്രമായിരുന്നു കുടുംബവിളക്കെങ്കിലും ഇപ്പോൾ വേറിട്ട കഥാഗതിയുമായാണ് സീരിയലിന്റെ മുന്നേറ്റം. രോഗശയ്യയിൽ തന്നെ തിരിഞ്ഞു നോക്കാതിരുന്ന വേദികയെ ഉപേക്ഷിക്കുന്ന സിദ്ധാർഥ് പ്രേക്ഷകർക്കു മുൻപിൽ വീണ്ടും നായക പരിവേഷം തിരിച്ചെടുത്തിരിക്കുകയാണ്. എന്നാൽ പതിനെട്ടടവും പയറ്റി സിദ്ധുവിന്റെ വീട്ടിലേക്ക് തിരിച്ചെത്തുമെന്ന വാശിയിലാണ് വേദിക.

സുമിത്രയും വേദികയും തമ്മിലുള്ള മത്സരം ആസ്വദിക്കുകയാണ് ആരാധകർ. വേദികയ്ക്ക് പിന്തുണ നൽകിയിരുന്ന സിദ്ധാർഥിന്റെ സഹോദരി ശരണ്യയും അമ്മ സരസ്വതിയും വേദികയ്ക്കെതിരെ തിരിഞ്ഞത് പ്രേക്ഷകരെ സന്തോഷിപ്പിച്ചിട്ടുണ്ട്. സുമിത്രയെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരാൾ മകൻ അനിരുദ്ധ് ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ ഇന്ദ്രജയാണ്. സുമിത്രയെക്കുറിച്ചുള്ള കുറ്റങ്ങൾ

അനിരുദ്ധിനോട്‌ പറയുന്ന ഇന്ദ്രജ സ്വന്തം വലയിൽ വീഴ്ത്തി കൊണ്ടിരിക്കുകയാണ്. റോഹിത്തുമായുള്ള സുമിത്രയുടെ സൗഹൃദത്തെ വളച്ചൊടിക്കുകയാണ് ഇന്ദ്രജ. വരും ദിവസങ്ങളിൽ സുമിത്രയും അനിരുദ്ധും തമ്മിലുള്ള അംഗം തുടങ്ങിയേക്കുമെന്നാണ് സീരിയൽ ആരാധകർ പറഞ്ഞു വെക്കുന്നത്. സുമിത്രയെ വീണ്ടും സ്വീകരിച്ച് ഒരുമിച്ച് ജീവിക്കണമെന്ന് സിദ്ധാർഥിനെ ഉപദേശിക്കുന്ന സമ്പത്തിനേയും പ്രൊമോയിൽ കാണാം.

Rate this post

Comments are closed.