സിഐ എവിടെ.? ഇതിന്റെയാൾ അദ്ദേഹമല്ലേ.. പോലീസുകാരെ അമ്പരിപ്പിച്ചു കൊണ്ട് സുരേഷ് ഗോപിയുടെ ചോദ്യം.!!

കേരള പോലീസിൻറെ പ്രശസ്തമായ പല പ്രവർത്തനങ്ങളും സോഷ്യൽമീഡിയയിലും സമൂഹത്തിനു മുന്നിലും ചർച്ച ചെയ്യപ്പെടാറുണ്ട്. മറ്റുള്ളവരെ സഹായിക്കുവാൻ വേണ്ടി എന്ത് ചെയ്യുവാനും ഇന്ന് കേരള പോലീസ് സജ്ജമാണ്. തെറ്റ് ചെയ്യുന്നവരെ വിമർശിക്കുകയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും ചെയ്യുമ്പോഴും സാധാരണക്കാരന് ഒരു നേരത്തെ അന്നം നൽകുവാനും കിടപ്പാടമില്ലാത്തവന് ഒരു കൂര നൽകുവാനും ഒരിക്കലും കേരള പോലീസ്

പിന്നോട്ട് നില്ക്കാറില്ല. ലോക്ക് ഡൗൺ കാലത്തെ കേരളാ പോലീസിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തത് തന്നെയായിരുന്നു. വഴിയോരത്ത് കിടക്കുന്നവർക്ക് ആഹാരവും വസ്ത്രവും നൽകിയും കേരളാ പോലീസ് അഭിമാനമായി മാറിയിരുന്നു. ഇപ്പോൾ കേരള പോലീസിന് എന്നും അഭിമാനിക്കാവുന്ന അവരുടെ കിരീടത്തിൽ ഒരു പൊൻതൂവൽ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവം നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുരേഷ് ഗോപി എം പിയുടെ

പ്രവർത്തിയാണ് ഇപ്പോൾ കയ്യടി നേടിയിരിക്കുന്നത്. ഒരു എസ് ഐയോട് നിങ്ങളുടെ സി ഐ എന്ത്യേ എന്ന് ചോദിക്കുകയായിരുന്നു. അദ്ദേഹം സ്ഥലത്തിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന ഒരാളിൽ നിന്ന് പൊന്നാട വാങ്ങി സി ഐക്ക് ഏൽപ്പിക്കണമെന്നും അദ്ദേഹത്തിന് നൽകാനുള്ള അംഗീകാരമാണ് ഇതെന്നും താരം പറയുകയായിരുന്നു. ജനമൈത്രി പോലീസും പാഥേയം പ്രവർത്തകരും ചേർന്ന് കഴിഞ്ഞ ഒരു വർഷക്കാലമായി

കൊരട്ടിയിൽ ആഹാരം വിതരണം ചെയ്യുന്ന പരിപാടി ആരംഭിച്ചിരുന്നു. കോവിഡ് കാലത്ത് മുടക്കമില്ലാതെ പൊതിച്ചോറ് വിതരണം നടത്തുന്നതിനുള്ള അംഗീകാരമായാണ് ഇത് നൽകിയത്. പൊന്നാട നൽകിയതോടൊപ്പം തന്നെ പാഥേയത്തിലെത്തി ഒരു നേരത്തെ ആഹാരം പങ്കുവെച്ച് അവിടെ ഉള്ള ആഹാരം ചൂടാറാതെ സൂക്ഷിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്യണമെന്ന് പറഞ്ഞ് ഏൽപ്പിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

Rate this post

Comments are closed.