കാതൽ മന്നനാ നീയൻ കണ്ണനാ… 😍💃 കിടിലൻ ഡാൻസുമായി പ്രേമും സ്വാസികയും.. വൈറലായ ഡാൻസ് വീഡിയോ പങ്കുവെച്ച് താരങ്ങൾ.!! 😍🔥 [വീഡിയോ]

മലയാളം സീരിയൽ രംഗത്തെ ഒഴിച്ചുകൂടാനാവാത്ത താരങ്ങളിലൊരാളാണ് സ്വാസിക. തന്റെ അഭിനയം കൊണ്ട് തന്നെ സിനിമാ സീരിയല്‍ രംഗത്ത് പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുക്കാൻ സ്വാസികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി മലയാള ഇന്‍ഡസ്ട്രിയിലൂളള താരം നായികയായും സഹനടിയായുമെല്ലാം അഭിനയിച്ച് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിട്ടുണ്ട്. അഭിനയത്തിന് പുറമെ അവതാരകയായും നര്‍ത്തകിയായുമെല്ലാം

തിളങ്ങിയിട്ടുള്ള താരം അവതാരികയായി വന്ന് സീരിയൽ രംഗത്തേക്കും പിന്നീട് മോഡൽഫോട്ടോ ഷൂട്ടിങ്ങിലേക്കും മാറുകയായിരുന്നു. സിനിമകള്‍ക്കൊപ്പം തന്നെ താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് സി കേരളത്തിലെ മനം പോലെ മംഗല്യം എന്ന സീരിയലിലാണ്. സീരിയലിലെ നായകനായ പ്രേം ജേക്കബ്നു ഒപ്പമുള്ള ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്.

കാതൽ മന്നാന നീയയെൻ കണ്ണന എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന താരങ്ങൾ ,ആരാധക ശ്രദ്ധ നന്നായി പിടിച്ചുപറ്റിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം റീൽസിൽ ഇപ്പോൾ ഏറ്റവും കൂടുതൽ തരംഗം ആയിരിക്കുന്ന ഡാൻസ് വീഡിയോയാണ് കാതൽ മന്നനാ നീയെൻ കണ്ണന എന്ന ഗാനം. ആ ഗാനത്തിനാണ് താരങ്ങൾ ചുവടു വെച്ചിരിക്കുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ താരങ്ങളുടെ ഡാൻസ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സീ കേരളത്തിൽ സംപ്രേഷണം

ചെയ്ത കബനി എന്ന സീരിയലിലൂടെയാണ് പ്രേം ജേക്കബ് അഭിനയരംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലെ സജീവ താരമായ പ്രേമും തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കുന്നതിൽ പിന്നിലല്ല. പ്രേമ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കും. സി കേരളത്തിന്റെ ഇഷ്ട താരജോടികളിൽ രണ്ടുപേരാണ് പ്രേമം സ്വാസികയും. തേപ്പുകാരി എന്ന നിലയിലാണ് താരം ആരാധക ശ്രദ്ധ നേടിയത്.

Rate this post

Comments are closed.