വള്ളി പയറിനേക്കാൾ എളുപ്പം തടപയർ കൃഷിയോ? തടപയർ കൃഷി രീതിയും പരിചരണവും.!! | Tadapayar cultivation

ഒട്ടുമിക്ക മലയാളികളുടെയും ഏറ്റവും പ്രിയപ്പെട്ട പച്ചക്കറി ഇനമാണ് പയർ. അതിന് കാരണം ഏതു​ കാലാവസഥയും പയർ കൃഷിക്ക് അനുയോജ്യമാണ്. പച്ചക്കറിയിൽ പ്രധാന സ്​ഥാനം എന്നും പയറിനുണ്ട്. അടുക്കള തോട്ടമായും വാണിജ്യ കൃഷിയായും പയർ സ്​ഥാനം പിടിച്ചിട്ടുണ്ട്. രണ്ടുമൂന്ന് ഗ്രോബാഗ് പയർ കൃഷി

ഇന്ന്​ ഓരോ വീട്ടിലും സർവസാധാരണമാണ്. തടപയർ കൃഷിയെ പറ്റി ആണ് ഇന്ന് നമ്മൾ പറയുന്നത്. ഒരു തടത്തിൽ മൂന്ന് തൈകൾ വരെ നമുക്ക് നടാം. കൃഷിയിടം നന്നായി ഉഴുതു മറിച്ച് മൺകട്ടകൾ ഉടച്ച് മണ്ണ് പരുവപ്പെടുത്തിയ ശേഷം കുമ്മായം നന്നായി ചേർക്കണം. ഇത് നടീലിന്​ 15 ദിവസം മുമ്പ് ചേർക്കുന്നതാണ് ഏറ്റവും നല്ലത്. ഒപ്പം അടിവളമായി ചാണകം, മണ്ണിര കമ്പോസ്​റ്റ്​,

കോഴിവളം എന്നിവ നമുക്ക് ഉപയോഗിക്കാം. ജൈവവളങ്ങൾ തടങ്ങളിൽ രണ്ടാഴ്ച ഇടവേളകളിൽ നന്നായി ഇട്ടു കൊടുക്കണം. ഇത് വള്ളികളിൽ തളിച്ചു കൊടുക്കാം. മേൽവളം ഇട്ടശേഷം ചെറുതായി മണ്ണിളക്കി കൊടുത്താൽ പയർ ചെടിക്ക് നല്ല വേരോട്ടവും വളർച്ചയും കൂടും. വിത്ത് പാകി ആണ് പ്രധാനമായും തൈകള്‍ മുളപ്പിക്കുക. ഒപ്പം വിത്ത് നേരിട്ട് തടങ്ങളില്‍ പാകുകയും ചെയ്യാം.

വിത്ത് പാകി പറിച്ചു നടുകയാണെങ്കില്‍, മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞ ശേഷം മാറ്റി നടാം. പക്ഷെ ആരോഗ്യമുള്ള തൈകള്‍ മാത്രം നടുക. ഇനി നേരിട്ടാണ് പാകുന്നതെങ്കിൽ തടങ്ങളില്‍ 3-4 വിത്തുകള്‍ ഇടുക, വളര്‍ന്നു കഴിയുമ്പോൾ ആരോഗ്യമുള്ള മാത്രം നിര്‍ത്തുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Malus Family