വീട്ടിലുള്ള ഈ ഒരു ചേരുവ മതി എല്ലാ ചെടികൾക്കും വളമാക്കാം.. ചെടികൾക്ക് വളമായി ഇത് ഒരു സ്‌പൂൺ മതി.!! | Tea fertilizer for plants

ഇല ചെടികൾക്കും പൂച്ചെടികളും അതുപോലെ പച്ചക്കറികൾക്കും ഒക്കെ നമുക്ക് പെട്ടെന്ന് തയ്യാറാക്കി ഉപയോഗിക്കാൻ പറ്റുന്ന ഒരു വെള്ളത്തെക്കുറിച്ചു നോക്കാം. ഇലകളുടെ പച്ചപ്പും അതുപോലെ പുതിയ തലപ്പുകൾ ഒക്കെ വരുമാനമായി ഈ വളം ചെടികളെ സഹായിക്കും. ചെറിയ രീതിയിലുള്ള കീടങ്ങളെ നിയന്ത്രിക്കാൻ നല്ലതാണ്.

തേയില ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ വളം എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. വളം നിർമ്മിക്കാനായി ഏറ്റവും ആവശ്യമുള്ള ഘടകം നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന തേയിലയാണ്. വളം നിർമ്മിക്കാനായി ഒരു സ്പൂൺ തേയില എടുത്ത് പാത്രത്തിൽ ഇട്ടതിനു ശേഷം ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി ഒന്നു തിളപ്പിച്ചെടുക്കുക. തിളച്ചതിനു ശേഷം ഫ്ലെയിം

ഓഫ് ചെയ്ത് തണുപ്പിക്കാനായി വയ്ക്കുക. ശേഷം ഇതിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച് നേർപ്പിച്ച് എടുക്കുക. ഒരു ലിറ്റർ വെള്ളത്തിന് ഒരു സ്പൂൺ തേയില എന്ന കണക്കിലാണ് ഇവ ഉണ്ടാക്കേണ്ടത്. ശേഷം ഈ ലായനി ഒരു സ്പ്രേ ബോട്ടിൽ ലേക്ക് നിറച്ച് കൊടുക്കുക. ശേഷം ഇവ ഇലകളിൽ തളിച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇലയ്ക്ക് നല്ല

തിളക്കം കിട്ടുന്നത് ആയിരിക്കും. ചെറിയ രീതിയിലുള്ള കീടങ്ങളെയും നശിപ്പിക്കാൻ വളരെ നല്ല ഒരു വളം ആണിത്. തടങ്ങളിലേക്ക് സ്പ്രേ ചെയ്യുന്നതുമൂലംനല്ല നൈട്രജൻ ചെടികൾക്ക് ലഭിക്കുന്നതിനും സഹായിക്കുന്നു. തേയിലയുടെ മട്ട് ഉപയോഗിച്ചും വളം ഉണ്ടാക്കിയെടുക്കാം. Tea fertilizer for plants.Video credit : URBAN ROOTS