കിലോകണക്കിന് തക്കാളി പിടിക്കാൻ കുറച്ച് വെറൈറ്റി ടിപ്‌സുകൾ.. എത്ര പൊട്ടിച്ചാലും തീരാത്ത തക്കാളി കായ്ക്കാൻ.!! | Thakkali Krishi Tips

ശീതകാല പച്ചക്കറികളിൽ ഉൾപ്പെടുന്ന തക്കാളികൾ കൃത്യമായ സമയത്ത് നടുകയാണെങ്കിൽ കൃത്യമായ സമയത്ത് വിളവെടുപ്പ് നടത്താവുന്നതാണ്. സെപ്റ്റംബർ ആദ്യം തന്നെ വിത്തുപാകുക ആണെങ്കിൽ ഡിസംബർ ആദ്യം ആകുമ്പോഴേക്കും വിളവെടുപ്പ് നടത്താൻ സാധിക്കും. തക്കാളിയുടെ അരിയോ അല്ലെങ്കിൽ തെയോ

കിട്ടാത്ത ആളുകൾ ആണെങ്കിൽ വീട്ടിൽ വാങ്ങുന്ന തക്കാളിയുടെ വിത്തെടുത്ത് പാകി കിളിപിക്കാവുന്നതാണ്. മണ്ണിൽ കുമ്മായം ഇട്ടു 10 ദിവസം മാറ്റി വെച്ചതിനു ശേഷം വളപ്രയോഗം നടത്തിയതിനു ശേഷം ആയിരിക്കണം തൈകൾ പറിച്ചു നടാൻ. മണ്ണ് ഒരുക്കുമ്പോൾ മുതൽ ശ്രദ്ധിച്ച് എങ്കിൽ മാത്രമേ ഏത് കൃഷിയും നല്ലപോലെ വിളവെടുപ്പ് നടത്താൻ സാധിക്കുകയുള്ളൂ.

മണ്ണ് ഒരുക്കി കഴിഞ്ഞതിനു ശേഷം 15, 30, 45 എന്നിങ്ങനെ 15 ദിവസം കൂടുമ്പോൾ മൂന്ന് പ്രാവശ്യം വളപ്രയോഗം നടത്തേണ്ടതാണ്. അതുകൂടാതെ ആഴ്ചയിൽ ഒന്ന് രണ്ടു പ്രാവശ്യം കുറച്ചു സ്ലറികൾ കൂടി ഇതിനകത്ത് ഒഴിച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. തൈകൾ വളർന്നു വരുന്ന സമയത്ത് കുറച്ച് സ്യൂഡോമോണസ് ചെടികളെ തളിച്ചു കൊടുക്കുകയാണെങ്കിൽ

നല്ല റിസൾട്ട് കിട്ടുന്നതാണ്. സ്യൂഡോമോണസ് തളിക്കുമ്പോൾ ഗ്ലൗസും മാസ്ക്കും ഒക്കെ ധരിച്ചതിന് ശേഷമായിരിക്കണം തളിക്കേണ്ടത്. ശ്വാസംമുട്ടൽ ഉള്ള ആളുകളിൽ ഇതിന്റെ പൊടി പിന്നീട് അലർജി ആയി മാറാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക. Video credit : Mini’s LifeStyle