പഴയ ബ്ലെയിഡ് മതി തക്കാളി കുലകുത്തി നിറയാൻ.!! തക്കാളി പൂവും കായും തിങ്ങി നിറയാൻ എളുപ്പവഴി.!!| Thakkali krishi tips Malayalam

Thakkali krishi tips malayalam : വേനൽക്കാലത്ത് അടുക്കടുക്കായി തക്കാളി കിട്ടുവാനായി തക്കാളി ചെടിയിൽ ചെയ്തു കൊടുക്കാൻ പറ്റുന്ന കുറച്ച് കിടിലൻ ടിപ്പുകളെക്കുറിച്ച് നോക്കാം. തക്കാളി ചെടി നട്ടു കഴിഞ്ഞ് കുറച്ച് വലുതായി കഴിയുമ്പോൾ തന്നെ നമ്മൾ അതിന് കമ്പുകൾ കൊണ്ടോ അല്ലേ കയറുകൾ കൊണ്ടോ വലിച്ചുകെട്ടി തക്കാളി ചെടി വളഞ്ഞു പോകാതെ നേരെ

വരുവാൻ ആയിട്ട് ഒരു താങ്ങ് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല വേനൽ കാലത്ത് തക്കാളി ചെടിയുടെ ചുവട്ടിൽ ഉള്ള മണ്ണ് വരണ്ട് പോകാതെ ഇരിക്കാൻ ആയി മണ്ണിൽ എപ്പോഴും നനവ് നിലനിർത്താൻ ശ്രദ്ധിക്കണം. ഈർപ്പം നിലനിൽക്കാതെ മണ്ണ് ഉണങ്ങി പോവുകയാണെങ്കിൽ വേരുകൾക്ക് കേടുപാടുകൾ സംഭവിക്കാനും ചെടി മുരടിച്ചു പോകുവാനും അത് കാരണമാകും.

ഇതിന്റെ ഭാഗമായി പൂ കൊഴിച്ചിൽ, ഇലകൾക്ക് മഞ്ഞളിപ്പ് തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങും. കീടശല്യം ഉണ്ടാകുകയാണ് എങ്കിൽ തക്കാളി ഉണ്ടാകുന്നതിന് തൊട്ടുമുമ്പായി ഉറുമ്പ് പൊടി ഇട്ടു കൊടുക്കാവുന്നതാണ്. മാത്രമല്ല ഒരു സ്പൂൺ വേപ്പെണ്ണ എടുത്ത് അതിലേക്ക് ഒരു സ്പൂൺ ഹാൻഡ് വാഷ് കൂടി മിക്സ് ചെയ്തു ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത്

സ്പ്രേ ചെയ്തു കൊടുക്കുകയാണ് എങ്കിൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. ഇലയുടെ അടിഭാഗത്ത് ആയിട്ടും തക്കാളിയുടെ കൂമ്പ് വരുന്ന ഭാഗത്ത് ആയിട്ടും സ്പ്രേ ചെയ്തു കൊടുക്കുവാൻ ശ്രദ്ധിക്കണം. തക്കാളി ചെടി പരിപാലിക്കേണ്ട രീതികളെ കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ കണ്ടു നോക്കൂ.. Video credit : MALANAD WIBES

Rate this post