കടൽ തീരത്ത് അടിപൊളി റൊമാന്റിക് ഡാൻസുമായി റംസാനും തൻവി റാമും! 😍🥰 ഏറ്റെടുത്ത് ആരാധകർ.!! [വീഡിയോ]

മലയാളസിനിമയുടെ യുവ താരങ്ങളാണ് തൻവി റാംമും റംസാനും. വളരെക്കുറച്ച് ചിത്രങ്ങൾ കൊണ്ടുതന്നെ മലയാളികളുടെ ഹൃദയം കവർന്ന താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. റിയാലിറ്റി ഷോയിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന റംസാൻ വളരെ പെട്ടെന്നാണ് ആരാധക ഹൃദയം കീഴടക്കിയത്. അമ്പിളി എന്ന ഒരൊറ്റ മലയാള ചിത്രത്തിലൂടെ നായികയായി വന്ന് പ്രണയത്തിന്റെ മറ്റൊരു തലം കാണിച്ചു തന്ന നിഷ്കളങ്കയായ ടീനയും ആരാധകരുടെ

കാര്യത്തിൽ ഒട്ടും പിന്നിലല്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ റംസാനും തൻവിയും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. എ ആർ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ജെഷ ബാരെ എന്ന ഗാനത്തിന് നൃത്ത ചുവടുകൾ വെയ്ക്കുന്ന വീഡിയോയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ

പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകൾ ആണ് വന്നിരിക്കുന്നത്. കടൽത്തീരത്ത് ചുവടുവയ്ക്കുന്ന താരങ്ങളെ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇടയ്ക്കിടയ്ക്ക് നൃത്തച്ചുവടുകളുമായി വരുന്ന റംസാന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്. ആരാധകരുടെ കാര്യത്തിൽ തൻവിയും ഒട്ടും പിന്നിലല്ല. വെള്ള പാന്റും ചുവന്ന ഷർട്ടും ധരിച്ച് റംസാനും നീല ചുരിദാറിൽ അതീവ സുന്ദരിയായി

തൻവിയുമാണ് ഈ വീഡിയോയിൽ ഉള്ളത്. ഇടയ്ക്കിടയ്ക്ക് റംസാൻ ഒപ്പം ഡാൻസ് വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന തൻവി മോഡലിംഗ് രംഗത്തുനിന്നാണ് സിനിമാരംഗത്തേക്ക് എത്തിയത്. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്പിളി എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. 2012ല്‍ മിസ് കേരള മത്സര ഫൈനലിസ്റ്റ് ആയിരുന്നു തൻവി അതില്‍ മിസ്സ് വിവീഷ്യസ് എന്ന സബ്‌ടൈറ്റിലിലാണ് വിജയിച്ചത്.

Rate this post

Comments are closed.