51 വയസ്സിലും അപാര മെയ്‌വഴക്കം തന്നെ! 😳😍 തപ്പാട്ടെയിൽ തകർത്ത്ശോഭനയും കുട്ടികളും! 😍🔥 [വീഡിയോ]

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് ശോഭന. കഴിവും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രി. സിനിമയിൽ നാലു പതിറ്റാണ്ടിലെറെയായി തിളങ്ങി നിൽക്കുകയാണ് ശോഭന. മലയാളത്തിനോപ്പം തന്നെ തമിഴിലും തെലുങ്കിലുമൊക്കെ കഴിവു തെളിയിച്ച താരം ഇപ്പോൾ അഭിനയ രം​ഗത്ത് അത്ര സജീവമല്ലെങ്കിലും , നൃത്തത്തിൽ സജീവമായി തന്നെ

ഇപ്പോഴും തുടരുന്നു. നൃത്തവും തന്റെ നൃത്ത സ്കൂളുമൊക്കെയായി തിരക്കിലാണ് താരം. താരം തന്റെ പേജീലൂടെ പങ്കുവെച്ച ഒരു നൃത്ത വീഡിയോയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. നാടോടി നൃത്തത്തിനു സമാനമായ രീതിയിൽ തപ്പാട്ടെ എന്ന കാലാരൂപമാണ് താരം തന്റെ വിദ്യാർത്ഥികൾക്കൊപ്പം ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ വീഡിയോ വെെറലാകുകയും ചെയ്യ്തു. സോഷ്യൽ മീഡിയയിൽ അത്ര

സജീവമല്ലാതിരുന്ന ശോഭന ഇപ്പോൾ ഇൻസ്റ്റാ​ഗ്രാമിലെ സജീവസാന്നിധ്യമാണ്. നൃത്തത്തിൽ സജീവമായി തുടരുന്ന ശോഭന തന്റെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാർപ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളും ക്ലാസുകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അലസമായി വാരിച്ചുറ്റിയ സാരിയിൽ ഇത്രയേറെ സുന്ദരിയായി കാണപ്പെടുന്ന മറ്റൊരു നടി ഉണ്ടോയെന്നത് സംശയമാണ്. മലയാളത്തിലെ സൂപ്പർതാരങ്ങളുടെ

നായികയായി ഒട്ടനവധി ഹിറ്റുകൾ സൃഷ്ടിച്ച താരം കുറച്ച് കാലം അഭിനയ രം​ഗത്തു നിന്ന് ഇടവേള എടുത്തിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം നൃത്തത്തിലൂടെ തിരിച്ചു വന്ന താരം തന്റെ ഇൻസ്റ്റ​ പേജിലൂടെ പങ്കു വെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്നാണ് ആരാധകർ ഏറ്റടുക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ശോഭന തിരിച്ച് വരവ്.

Rate this post

Comments are closed.