എട്ടിന്റെ പണി കൊടുത്തു റെബേക്കാ! കല്യാണത്തിന് വന്ന ഹരിതയയെയും പ്രതീക്ഷയെയും സ്വിമ്മങ് പൂളിൽ തള്ളിയിട്ട് റബേക്കാ.!!

കസ്തൂരിമാൻ എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് ലഭിച്ച താരമാണ് റെബേക്ക. നവംബർ ഒന്നിന് എറണാകുളത്തെ സ്വകാര്യ റിസോർട്ടിൽ വച്ച് റബേക്കയുടെയും സംവിധായകൻ ശ്രീജിത്തിൻറേയും വിവാഹമായിരുന്നു. വർഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും. അഞ്ച് വർഷത്തെ പ്രണയത്തിനു ശേഷം ഫെബ്രുവരി 14നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇപ്പോൾ ഇരുവരും ജീവിതത്തിൽ ഒന്നിച്ചതിന്റെ ചിത്രങ്ങളും

വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്തുകൊണ്ടായിരുന്നു റബേക്ക വിവാഹവേദിയിലേക്ക് കടന്ന് വന്നത്. വൈലറ്റ് ബോർഡറുള്ള ഓഫ് വൈറ്റ് പട്ടുസാരിയിൽ അതീവ മനോഹരിയായി തിളങ്ങിയ റെബേക്കയ്ക്ക് യോജിക്കും വിധം കസവ് മുണ്ടും ജുബ്ബയും അണിഞ്ഞായിരുന്നു ശ്രീജിത്ത് പ്രത്യക്ഷപ്പെട്ടത്. സലിംകുമാർ, നമിതാ പ്രമോദ്, ഹരിഷ്കണാരൻ, ബിബിൻ ജോർജ്, ബീന ആൻറണി,

അനൂപ് ഹരിത തുടങ്ങിയ വൻ താര നിരയായിരുന്നു വിവാഹത്തിന് പങ്കെടുത്തിരുന്നത്. ഇപ്പോൾ ഇവരുടെ വിവാഹവേദിയിൽ നിന്നുള്ള വീഡിയോയാണ് സൈബർ ഇടങ്ങൾ നിറയുന്നത്. വിവാഹത്തോടനുബന്ധിച്ച് സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുക്കാൻ നിന്നപ്പോൾ റബ്ബേക്ക ഹരിതയേയും പ്രതീക്ഷ പ്രദീപിനെയും പൂളിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. വിവാഹത്തിന് ഇടയിൽ നടന്ന നർമ്മ മുഹൂർത്തത്തിന്

ആരാധകരും കമന്റുകളുമായെത്തിക്കഴിഞ്ഞു. വളരെപ്പെട്ടെന്ന് തന്നെ അത് ഏറ്റെടുക്കുകയും ചെയ്തു. വിവാഹ ചിത്രങ്ങൾക്കൊപ്പം വീഡിയോയും കിട്ടിയതിന്റെ സന്തോഷമാണ് അവർക്ക് ഇപ്പോൾ. ബോൾഡ് കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു കൊണ്ടാണ് റെബേക്ക ആരാധകരെ കൈയിലെടുത്തത്. വിവാഹത്തിന് മുമ്പേതന്നെ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് റെബേക്കയും ശ്രിജിത്തും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമായിരുന്നു.

Rate this post

Comments are closed.