ഈ ചെടിയുടെ പേര് അറിയാമോ.? വഴിയരികിൽ ഈ ചെടി കണ്ടിട്ടുള്ളവർ ഇതിന്റെ ഗുണങ്ങൾ കേട്ടാൽ.!!

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. നമ്മുടെ വീട്ടു പരിസരത്തും പറമ്പിലുമൊക്കെ പലരും ഈ ചെടിയെ കണ്ടിട്ടുണ്ടാകും. തഴുതാമ എന്ന ചെടിയെ കുറിച്ചാണ് നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത്. തഴുതാമയുടെ ഔഷധ ഗുണങ്ങളെ കുറിച്ചും തഴുതാമയുടെ ഇലകൊണ്ടുള്ള തോരന്റെയും എലിശ്ശേരിയുടെയും റെസിപ്പിയുമാണ് നമ്മൾ ഇവിടെ പറയുന്നത്.

ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തഴുതാമ. അതുപോലെ തന്നെ ഇതിന്റെ ഇലയും ഇളം തണ്ടും ഭക്ഷ്യയോഗ്യവുമാണ്‌. ഇതിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നുണ്ട്. തഴുതാമയുടെ ഇല വെള്ളത്തിലിട്ട് തിളപ്പിച്ചു കുടിച്ചാൽ മൂത്ര തടസ്സം പോകുന്നതാണ്.

ആമവാതത്തിനുള്ള ഏറ്റവും നല്ലൊരു ഔഷധമാണ് തഴുതാമ. ഹൃദ്രോഗം തടയാൻ തഴുതാമയുടെ ഇല തോരൻ വെച്ച് പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്. ചുവന്ന തണ്ടോടു കൂടിയും, വെളുത്ത തണ്ടോടു കൂടിയും രണ്ടു തരത്തിൽ തഴുതാമ ഉണ്ട്. വൃക്കരോഗങ്ങളും മഞ്ഞപ്പിത്തവും വരാതിരിക്കുന്നതിന് തഴുതാമയുടെ ഉപയോഗം നല്ലതാണ്.

പനി, പിത്തം, നീര്‌, ചുമ, ഹൃദ്രോഗം എന്നീ അസുഖങ്ങൾക്ക് തഴുതാമ ഉപയോഗിക്കുന്നുണ്ട്. തഴുതാമ ചെടിയെ കുറിച്ചും അതുകൊണ്ടുള്ള റെസിപ്പിയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് നമ്മൾ ഇവിടെ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.