ഇനി എന്തെളുപ്പം! തേങ്ങ ചിരകാൻ ചിരവ വേണ്ട.. എത്ര തേങ്ങ വേണമെങ്കിലും ചിരകാൻ ഇനി 2 മിനിറ്റ് മതി.!! | 5 Useful Kitchen Tips

എല്ലാ ദിവസവും ഒരു മുറി തേങ്ങ എങ്കിലും ചിരകാത്ത വീടുകൾ ഉണ്ടാകില്ല. അതുകൊണ്ടു തന്നെ ദിവസവും തേങ്ങ ചിരകുക എന്നു പറയുന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ഒട്ടും മടികൂടാതെ എത്ര തേങ്ങ വേണമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ചിരകി എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിനായി രണ്ട് തേങ്ങ പൊട്ടിച്ചെടുത്ത് അതിനുശേഷം വെള്ളത്തിൽ ഇട്ട് ഒന്ന് നനച്ച് കൊടുക്കുക. ഫ്രീസറിൽ വച്ച് ഒരു മണിക്കൂറെങ്കിലും

തണുപ്പിച്ചശേഷം എടുക്കുക. എന്നിട്ട് വീണ്ടും വെള്ളത്തിൽ ഇട്ട് ഒന്നു തണുപ്പ് മാറ്റിയെടുക്കുക. ശേഷം ഒരു കത്തി കൊണ്ട് കിഴുന്നു നോക്കുകയാണെങ്കിൽ തേങ്ങാ നിഷ്പ്രയാസം ചിരട്ടയിൽ നിന്നും വേർപെട്ട് വരും. ഇങ്ങനെ വിട്ടു വരുന്ന തേങ്ങ ചെറുതായിട്ട് നീളത്തിൽ കീറിയതിനു ശേഷം മിക്സിയിൽ അടിച്ചെടുക്കുകയാണ് എങ്കിൽ തേങ്ങ ചിരകിയത് പോലെ കിട്ടുന്നതായിരിക്കും. അടുത്തതായി ബിസ്ക്കറ്റുകൾ ഒക്കെ കടയിൽ

നിന്നും വാങ്ങിയതിനു ശേഷം കുറച്ചുനാൾ കഴിയുമ്പോൾ അത് തണുത്തു പോകുന്നതായി കാണാം. തണുത്തു പോയ ബിസ്ക്കറ്റിലേക്ക് കുറച്ച് അരി ഇട്ടതിനുശേഷം നല്ലപോലെ അടച്ചു വയ്ക്കുകയാണെങ്കിൽ അത് വീണ്ടും പഴയ പോലെ മുറുകുന്നതായി കാണാം. കൈപ്പത്തിരി ഉണ്ടാക്കുമ്പോൾ ഗോതമ്പുപൊടിയുടെ കവറിനുള്ളിൽ ആയി വെച്ചതിനുശേഷം ഒരു പാത്രം കൊണ്ട് ചെറുതായി

പ്രസ് ചെയ്ത് കറക്കി കൊടുക്കുകയാണെങ്കിൽ കൈ കൊണ്ട് കറക്കി എടുക്കുന്നതിനേക്കാളും ഒരുപോലെ പരന്നു കിട്ടുന്നതായിരിക്കും. കൂടുതൽ ടിപ്സുകൾ അറിയുവാനായി വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ.. 5 Useful Kitchen Tips. Video credit : Ansi’s Vlog