തെങ്ങിന് ഇങ്ങനെ തടം തുറക്കുകയാണെങ്കിൽ തേങ്ങ കുലകുത്തി നിറയും.. തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും.!!

തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും. മലയാളികൾക്ക് നിത്യജീവിതത്തിൽ ഒഴിവാക്കാനാകാതാണ് തേങ്ങ. കറികൾ ഉണ്ടാക്കാനും മറ്റുമായി മലയാളികൾക്ക് തേങ്ങ ഇല്ലാതെ പറ്റില്ല. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും ഒരു തെങ്ങെങ്കിലും ഉണ്ടാകും. തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല. ഒരു തെങ്ങ് നട്ടാല്‍ ഏകദേശം 100 വര്‍ഷമെങ്കിലും തികച്ചും ആദായം ലഭിക്കും. തെങ്ങിന്റെ തൈ വെറുതെ

വാങ്ങി നട്ടിട്ടുകാര്യമില്ല. നല്ലപോലെ പരിചരിച്ചാലേ നമുക്ക് തെങ്ങ് നല്ല വിളവ് നൽകുകയുള്ളൂ. തെങ്ങിന്റെ ഒരു പ്രധാന പരിചരണമാണ് തെങ്ങിന്റെ തടം തുറന്ന് ജലസേചനവും അതുപോലെ തന്നെ തെങ്ങിന്റെ വളപ്രയോഗവും. സാധാരണ മഴകാലങ്ങളിലാണ് പലരും തെങ്ങിന് തടം തുറക്കാറുള്ളത്. തെങ്ങിന്റെ തടം മുഴുവനായി തുറക്കാതെതെങ്ങിൽ നിന്നും ഒന്നര മീറ്റർ ചുറ്റളവിൽ വേണം തെങ്ങിന് നമ്മൾ ചാലുകീറേണ്ടത്.

ചാലുകീറുമ്പോൾ 30 സെന്റീമീറ്റർ താഴ്‍ചയിലാണ് നമ്മൾ വട്ടത്തിൽ ചാലുകീറേണ്ടത്. എന്നിട്ട് ഈ ചാലിലാണ് നമ്മൾ തെങ്ങിന് ആവശ്യമായ ജലസേചനവും വളപ്രയോഗവും ചെയ്യേണ്ടത്. വേനൽകാലത്ത് ഇവിടെമാത്രം ജലസേചനം നടത്തുക. Seatone Gel Plus, Humistar എന്നീ വിളവർധന ഉത്പന്നങ്ങൾ തെങ്ങിന് നൽകുക. ഇവ മണ്ണിന്റെ ഘടന ശരിയാക്കുവാൻ ഏറെ ഉപകാരപ്പെടുന്നതാണ്. അതുപോലെ തന്നെ

തെങ്ങിന്റെ ശരിയായ വളർച്ചയും മറ്റും ഇത് ഉറപ്പാക്കുന്നു. തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും എങ്ങിനെയാണ് എന്ന് വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളും വീടുകളിലെ തെങ്ങിന് ഇതുപോലെ തടം തുറക്കുകയാണെങ്കിൽ നിങ്ങൾക്കും നല്ല വിളവ് കിട്ടുന്നതായിരിക്കും. വീട്ടിൽ തെങ്ങുള്ളവർക്ക് ഉപകാരപ്രദമാകുന്ന ഒരു അറിവാണിത്. Video credit: Plt ag – PLANT LABZ TECH official

Rate this post

Comments are closed.