അങ്ങനെ ഹരി സാന്ത്വനത്തിൽ തിരിച്ചെത്തി.. എല്ലാവരും ഏറെ സന്തോഷത്തിൽ; എന്നാൽ ശിവനെ സമ്മാനങ്ങൾ നൽകാനാകാത്ത വിഷമത്തിൽ അഞ്ജലി.!! | Santhwanam Latest Episode

പ്രേക്ഷകമനം കവർന്ന പരമ്പരയാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ ചേട്ടനാനുജന്മാർ തമ്മിലുള്ള സ്നേഹബന്ധം പ്രേക്ഷകരെ ഏറെ ആകർഷിക്കാറുണ്ട്. അനുജന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ബാലനും ദേവിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ. സാന്ത്വനത്തിന്റെ പുതിയ പ്രോമോ വീഡിയോ എത്തിയതോടെ ഏറെ സന്തോഷത്തിലാണ് ആരാധകർ. സാന്ത്വനം കുടും ബത്തിലേക്ക് ഹരിയും അപർണ്ണയും മടങ്ങിയെത്തുന്നു എന്ന ശുഭവാർത്തയാണ് പുതിയ പ്രോമോ നൽകുന്നത്. തമ്പി ഹരിക്കായി വാങ്ങിക്കൊടുത്ത

ബൈക്കിലാണ് ഹരി എത്തുന്നത്. വന്ന പാടെ പുതിയ ബൈക്ക് കണ്ട് അതൊന്നൊടിച്ചുനോക്കാൻ കണ്ണൻ ചോദിക്കുന്നുണ്ട്. എന്നാൽ നീ ഈ വണ്ടി ഓടിച്ചുപോയാൽ ആനപ്പുറത്ത് അണ്ണാൻ പോകുന്ന പോലെയിരിക്കും എന്നുപറഞ്ഞ് കണ്ണനെ കളിയാക്കുകയാണ് അപർണ. ബൈക്ക് മാത്രമല്ല, ഹരിയുടെ കയ്യിലേക്കും കഴുത്തി ലേക്കുമൊക്കെ നോക്ക്, ആഭരങ്ങളൊക്കെ സമ്മാനമായി ഡാഡി ഹരിക്ക് നൽകിയിട്ടുണ്ടെന്ന് പറയുകയാണ് അപർണ. എന്നാൽ റൂമിലെത്തിയപ്പോൾ തന്നെ ആഭരങ്ങളും വാച്ചുമൊക്കെ ഊരിവെക്കുകയാണ് ഹരി. ഇതുകണ്ടിട്ട്

അപർണ ഹരിയെ ചോദ്യം ചെയ്യുന്നുണ്ട്. തന്റെ ജോലിക്ക് ഇതൊന്നും ചേരില്ല എന്നാണ് ഹരിയുടെ മറുപടി. അതെ സമയം ഹരിക്ക് തമ്പി വാങ്ങിക്കൊടുത്തിരിക്കുന്ന സമ്മാന ങ്ങളൊക്കെ കണ്ട് അഞ്ജലിക്ക് ചെറിയ സങ്കടം വന്നിട്ടുണ്ട്. അത് അഞ്ജു ശിവനോട് തുറന്നു പറയുന്നുമുണ്ട്. എന്റെ അച്ഛന്റെ അവസ്ഥ ഇതായിപ്പോയെന്നും നല്ലൊരു സാമ്പത്തികാവസ്ഥ ആയിരുന്നെങ്കിൽ ഹരിയേട്ടനു കിട്ടിയപോലെ സമ്മാനങ്ങൾ ശിവനും കിട്ടിയേനെ എന്ന് പറയുമ്പോൾ അഞ്ജലിയുടെ മുഖത്ത് സങ്കടം മാത്രം. തനിക്ക് ഒരു

സമ്മാനവും വേണ്ടെന്നും നൂറ്റിനാല്പതു രൂപയുടെ മുണ്ടും നൂറു രൂപയുടെ ബനിയനുമുണ്ടെങ്കിൽ താൻ അമ്പനിയാണെന്നു മാണ് ശിവന്റെ വക കമ്മന്റ്. ഹരി സാന്ത്വനത്തിലേക്ക് മടങ്ങുന്നതിന്റെ സന്തോഷത്തിൽ തന്നെ യാണ് ഇപ്പോൾ പ്രേക്ഷകർ. എന്താണെങ്കിലും ഹരി തമ്പിയോടൊപ്പം ചേർന്ന് സാന്ത്വനത്തിന്റെ കെട്ടുറപ്പ് തകർക്കില്ലെന്ന് ഞങ്ങൾക്കറിയാമെന്നാണ് ആരാധകരുടെ പക്ഷം. അതിനു വിപരീതമായി ഒന്നും എഴുതിക്കളയല്ലേ എന്ന് തിരക്കഥാകൃത്തിനോട് പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്.

Comments are closed.