റോസിന്റെ ഇല ചുരുളൽ! റോസ് മൊട്ട് വിരിയുന്നില്ലേ.? റോസ് ചെടിയിലെ ത്രിപ്പ് ശല്യം ഇങ്ങനെ ഒഴിവാക്കാം.!! | Get rid of Thrips on rose plant

റോസാച്ചെടികൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. അതുകൊണ്ട് തന്നെ സ്വന്തം പൂന്തോട്ടങ്ങളിൽ ഒരു റോസാച്ചെടി എങ്കിലും എല്ലാവർക്കും നിർബന്ധമായും വേണ്ട ഒരു കാര്യമാണ്. എന്നാൽ സ്വന്തമായി വച്ചുപിടിപ്പിക്കുന്ന റോസാച്ചെടിയിൽ എല്ലാവരും നേരിടുന്ന പ്രശ്നമാണ് മൊട്ടുകൾ വിരിയാത്ത അതും മൊട്ടുകൾ കൊഴിഞ്ഞു

പോകുന്നതും ഇലകൾ ചുരുണ്ട് പോകുന്നതും തുടങ്ങിയവ. ഇതിനൊക്കെ കാരണമായ ത്രിപ് എന്ന കീടാണു ശല്യത്തെ കുറിച്ചും അവയെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ചും വിശദമായി പരിചയപ്പെടാം. ഏത് വ്യത്യസ്ത തരത്തിലുള്ള റോസാ ച്ചെടികൾ ആയാലും അതിനെ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു കീടശല്യം എന്ന് പറയുന്നത് ത്രിപ് ആണ്.

ഒരു പ്രാവശ്യം പൂന്തോട്ടങ്ങളിൽ തൃപ്പിന് ശല്യം ഉണ്ടായാൽ അവ വളരെ എളുപ്പത്തിൽ തന്നെ പടരുന്ന തായിരിക്കും. ശ്രദ്ധിക്കാതെ വിട്ടു കളഞ്ഞാൽ ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ മറ്റു റോസാചെടി കളിലേക്ക് എല്ലാം തന്നെ ഇവ പകരുന്നത് ആയിരിക്കും. തൃപ്പിൽ അയ്യായിരത്തിലധികം സ്പീഷ്യസ് ഉണ്ടെന്നാണ് അറിയപ്പെടുന്നത്.

അതിൽ 90% തൃപ്പുകളും നമ്മുടെ ചെടികളെ ബാധിക്കുന്നവയാണ്. റോസാ ചെടികളിൽ വളരെ പ്രശ്നമുണ്ടാക്കുന്ന രണ്ട് ത്രിപ് വെറൈറ്റികൾ ആണ് ഒന്നു ഫ്ലവർ ത്രിപ്രണ്ടു ചില്ലി ത്രിപ്. ഇതിൽ ഫ്ലവർ തൃപ്പുകൾ എന്ന് പറയുന്നത് പൂക്കളെയും പൂമൊട്ടുകളെയും നശിപ്പിക്കുന്നവയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : Novel Garden

Rate this post