ടെറസ്സിലെ ഗ്രോബാഗിലുള്ള തക്കാളി കൃഷി! തുടക്കക്കാർക്ക് പോലും ഇഷ്ടം പോലെ തക്കാളി കിട്ടും ഇങ്ങനെയൊക്കെ ചെയ്താൽ.!! | Tomato farming on terrace in container

തക്കാളി ഉപയോഗിക്കാത്ത വീടുകൾ കുറവായിരിക്കും അതുപോലെ തന്നെയാണ് തക്കാളി ഉപയോഗിച്ചുള്ള കറികളും. പച്ചക്കറികൾ ഇഷ്ടപ്പെടാത്ത വരും ഏത് ഭക്ഷണ പദാർത്ഥത്തിൽ ഉപയോഗിക്കുന്ന ഒന്ന് തന്നെയാണ് തക്കാളി. അധികം പണച്ചെലവോ ജോലിയൊന്നും തക്കാളികൃഷിക്ക് ആവശ്യമില്ല. അതുകൊണ്ട് തന്നെ ആർക്കും ഒരു ചെറിയ സ്ഥലത്ത് കൃഷി വളരെ പെട്ടെന്ന് തന്നെ ചെയ്യാവുന്ന ഒന്ന് തന്നെയാണ്. കൃഷി ചെയ്യുന്നതിന് അധികം സ്ഥലം വേണ്ട എന്നതും തക്കാളി കൃഷി ചെയ്യാൻ

പലരെയും പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്. എങ്ങനെയാണ് തക്കാളി ചെടി നിറയെ കായ്ച്ച വരുന്ന രീതി യിലേക്ക് അതിനെ വളർത്തി എടു ക്കേണ്ടി വരിക എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം വേണ്ടത് തക്കാളിയുടെ വിത്തുകൾ മുളപ്പിച്ച് എടുക്കുകയാണ്. രണ്ട് രീതിയിൽ തക്കാളി വിത്തുകൾ ശേഖരിക്കാം ഒന്ന് കടയിൽ നിന്ന് വാങ്ങിയ തക്കാളി പൊട്ടിച്ചു മുക്കിവെച്ച് അല്ല എങ്കിൽ നമ്മുടെ വീട്ടിൽ

തന്നെയുള്ള പച്ചക്കറികളുടേയും പഴയ കൃഷി യിൽ നിന്നു ശേഖരിച്ച തക്കാളിയിൽ നിന്നു വിത്ത് ശേഖരി ക്കാവുന്നതാണ്. ഇങ്ങനെ എടുത്തു വച്ച് വിത്ത് സ്യൂഡോമോണാസ് വെള്ള ത്തിൽ മുക്കി ഒരു ചെറിയ ബാഗിലോ മറ്റോ വിതറിയിട്ട് കിളിർപ്പിച്ച എടുക്കാവു ന്നതാണ്. അടുത്തതായി നോക്കേണ്ടത് തക്കാളി ചെടി പറിച്ചു നടുന്നതിനെ പറ്റിയാണ് അതിനു വേണ്ടി അല്പം ചകിരിച്ചോറ് മണ്ണ് കമ്പോസ്റ്റ് എന്നിവയാണ്

ആവശ്യമായി വേണ്ടത്. ഒരു ഗ്രോ ബാഗ് എടുത്ത് അതിൽ മുക്കാൽ ഭാഗത്തോളം കരിയില നിറയ്ക്കുകയാണ് ആദ്യം വേണ്ടത്. അതിനുശേഷം കമ്പോസ്റ്റ് മേൽമണ്ണ് ചകിരിച്ചോറ് എന്നിവ നന്നായി മിക്സ് ചെയ്ത് കിളിർപ്പിച്ചു വച്ചിരിക്കുന്ന തക്കാളിയിൽ നിന്ന് ആരോഗ്യമുള്ള തക്കാളി തൈകൾ പറിച്ചെടുക്കുക. Video Credits : Chilli Jasmine

Rate this post