റോസ് കുലയായി പൂക്കാൻ ഇത് ഒരു തുള്ളി മതി.. റോസ് പൂക്കാൻ ആർക്കും അറിയാത്ത രഹസ്യം.!! | Top 5 Rose Fertiliser and Rose Gardening Secret Tips

പലപ്പോഴും റോസാ ചെടി നിറയെ പൂക്കാത്തത് നട്ടു പരിപാലിക്കുന്നവരെ വളരെയധികം വിഷമിപ്പിക്കുന്ന കാര്യമാണ്. ഇപ്പോൾ നന്നായി വളരുന്നതിനും പൂക്കുന്നതിനും ആയി വീട്ടിൽ തന്നെയുള്ള വസ്തു ഉപയോഗിച്ച് മണ്ണിൻറെ ഗുണമേന്മ കൂട്ടാം എന്നാണ് തെളിയുന്നത്. ആദ്യമേ ചെയ്യേണ്ടത് റോസ് മണ്ണിനെ അതിന് പര്യാപ്തം

ആകും വിധം മാറ്റിയെടുക്കുക എന്നത് തന്നെയാണ്. അതിനായി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് വീട്ടിലുള്ള വിനാഗിരി ഒന്നോ രണ്ടോ തുള്ളി മാത്രം ഒഴിച്ച് നന്നായി മിക്സ് ചെയ്യുകയാണ് വേണ്ടത്. ഇങ്ങനെ മിക്സ് ചെയ്തു എടുത്ത വെള്ളം റോസാ ചെടിയുടെ മൂട്ടിൽ നിന്നും അല്പം മാറ്റി ഒഴിച്ചു കൊടുത്താൽ മണ്ണിന്റെ വളക്കൂറു വർദ്ധിക്കുന്നതിനും റോസാ ചെടികൾ

നിറയെ പൂക്കാൻ സഹായിക്കും. വിനാഗിരിയിൽ യാതൊരു ജൈവ ഗുണവും അടങ്ങിയിട്ടില്ല എന്നതിനാൽ തന്നെ അത് അധികം ഉപയോഗിക്കുന്നത് ഒരുപക്ഷെ റോസാചെടി കേടുവന്നു നശിച്ചു പോകുന്നതിന് കാരണമായേക്കാം. അതുകൊണ്ടു തന്നെ ആവശ്യത്തിനു മാത്രം ഒന്നോ രണ്ടോ തുള്ളി വിനാഗിരി ഇതിലേക്ക് ഒഴിച്ചു കൊടുക്കാവൂ. മാത്രവുമല്ല റോസാപ്പൂക്കൾ

നല്ല കളറിൽ ഭംഗിയോടെ വരുന്നതിനായി വീട്ടിലുള്ള ജൈവാവശിഷ്ടങ്ങൾ, മുട്ടത്തോട് എന്നിവ മണ്ണിൽ ചേർത്തു കൊടുക്കാവുന്നത് ആണ്. ഇത് മണ്ണിനെ വളക്കൂറു വർധിപ്പിക്കുന്നതോടൊപ്പം തന്നെ നന്നായി റോസാചെടി വളരുന്നതിന് സഹായിക്കും. ബാക്കി കാര്യങ്ങൾ അറിയുവാനായി വീഡിയോ കണ്ടു നോക്കൂ. Video credit : LINCYS LINK