ചന്ദ്രക്ക് വേണ്ടി തമിഴ് മരുമകനായി ടോഷ്; വിവാഹ ശേഷം ആദ്യമായി ചന്ദ്രയുടെ വീട്ടിലേക്ക് എത്തിയ ടോഷ് ക്രിസ്റ്റി.!! [വീഡിയോ] | Chandra Lakshman & Tosh

സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരവിവാഹങ്ങളാണ് തരംഗമാകുന്നത്. അക്കൂട്ടത്തിൽ ഏറെ ട്രെൻഡിംഗ് ആയ ഒരു താരജോഡിയാണ് ചന്ദ്രാ ലക്ഷ്മൺ-ടോഷ്. സ്വന്തം സുജാത പരമ്പരയിൽ ഒരുമിച്ച് അഭിനയിക്കവേയാണ് ടോഷും ചന്ദ്രയും കണ്ടുമുട്ടുന്നതും പ്രണയത്തിൽ ആകുന്നതും. ഇവരുടെ വിവാഹ വാർത്തകളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ടോഷ് ആദ്യമായി

ചന്ദ്രയുടെ വീട്ടിലെത്തിയതിന്റെ വിശേഷങ്ങളാണ് യൂട്ടൂബ് ചാനലിലൂടെ ഇരുവരും പുറത്തു വിട്ടിരിക്കുന്നത്. ഒരു നാടൻ ക്രിസ്ത്യാനിയാണ് താനെങ്കിലും ചന്ദ്രയുടെ വീട്ടിൽ ആദ്യമായി എത്തുമ്പോൾ അവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ഹിന്ദുയുവാവായി എത്തണമെന്ന ആഗ്രഹം സാധ്യമാക്കിയതായി അറിയിക്കുകയാണ് ടോഷ്. ചന്ദ്രയുമായുള്ള ടോഷിന്റെ വിവാഹം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ ജാതിയും മതവുമൊന്നുമല്ല, മനസുകൾ തമ്മിലുള്ള പൊരുത്തമാണ് വലുതെന്ന തുറന്നു പറച്ചിലുകൾ ടോഷിനെയും ചന്ദ്രയെയും വീണ്ടും പ്രേക്ഷകർക്ക് പ്രിയങ്കരരാക്കുവായിരുന്നു. ‘തമിഴ് മരുമകനായി താൻ ചന്ദ്രയുടെ വീട്ടിലേക്കെത്തുന്നു’ എന്ന് പറഞ്ഞു കൊണ്ടാണ് ടോഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം ഇരുവരും സീരിയലുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. തിരക്കുകൾക്കെല്ലാം

ബ്രേക്ക്‌ കൊടുത്ത് ഇപ്പോൾ യാത്രയിലാണ് ചന്ദ്രയും ടോഷും. ടോഷിനെ വരവേൽക്കാൻ തന്റെ അമ്മയും അച്ഛനും വലിയ ആവേശത്തിലാണെന്നാണ് ചന്ദ്ര പറയുന്നത്. ഹൈന്ദവ ആചാരപ്രകാരമാണ് ടോഷ് ചന്ദ്രയുടെ വീട്ടിലെത്തിയതും തുടർന്നുള്ള ചടങ്ങുകളിൽ പങ്കെടുത്തതും. മുണ്ടും കസവ് ഷർട്ടുമുടുത്ത് തനി നാടൻ പയ്യനായുള്ള ടോഷിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Comments are closed.