നെറ്റ്ഫ്ലിക്സിന്‍റെ ആഗോള തലത്തിൽ വരെ മിന്നൽ അടിപ്പിച്ച് മിന്നല്‍ മുരളി; വേള്‍ഡ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടി മിന്നല്‍ മുരളി.. 30 രാജ്യങ്ങളിൽ മൂന്നാമത്.!! | Minnal Murali

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെറ്റ്ഫ്ലിക്സിസിൽ തരംഗമായി കൊണ്ടിരിക്കുകയാണ് മിന്നല്‍ മുരളി. ക്രിസ്മസ് തലേന്ന് ഒടിടി റിലീസ് ചെയ്ത മിന്നൽ മുരളി എന്ന ചിത്രം ഇപ്പോഴും ഓടി കൊണ്ടി രിക്കുകയാണ്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂ ടെയാണ് റിലീസ് ചെയ്തത്. നടൻ ടൊവിനോയാണ് ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്ന തെങ്കിലും മറ്റുളള താരങ്ങൾക്കും വളരെയധികം പ്രധാന്യം നൽകി

കൊണ്ടാണ് സംവിധായകൻ ബേസിൽ ചിത്രം ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്‌ത ആദ്യ നാളു കളിൽ തന്നെ ഏഷ്യൻ രാജ്യ ങ്ങളിൽ ട്രെൻഡിങ്ങായ ചിത്രം ഇപ്പോൾ കൂടുതൽ രാജ്യങ്ങളിൽ ഇടം നേടിയിരിക്കുകയാണ്. ഡേസി ഹീറോയായി എത്തിയ മിന്നൽ മുരളി ഇപ്പോൾ ഗ്ലാോബൽ ഹീറോ യായി മാറിയിരിക്കുകയാണ്. വേള്‍ഡ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് മിന്നല്‍ മുരളി. ആഴ്ചയിൽ 11 രാജ്യങ്ങളിലെ ടോപ്പ് 10ല്‍ ആയിരുന്നു മിന്നൽ മുരളി എങ്കിൽ

ഇപ്പോഴിതാ 30 രാജ്യങ്ങളിലെ ടോപ്പ് 10ല്‍ ആണ്. മലയാ ളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി ഇപ്പോൾ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തി യിരിക്കുകയാണ്. ആഫ്രിക്ക, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ വരെ മിന്നൽ അടിപ്പിച്ചിരിക്കുകയാണ് മിന്നല്‍ മുരളി. ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെയാണ് മിന്നൽമുരളിയുടെ സ്ഥാനം. സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെയാണ് ഈ സന്തോഷം സോഷ്യൽ മീഡിയയിലൂടെ

പങ്കുവെച്ചിരിക്കുന്നത്. ബഹാമസ്, അർജൻ്റീന, ബ്രസീൽ, ബൊളീവിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ചിലി, എൽ സാൽവദോർ, ഇക്വഡോർ, ജമൈക്ക, ഹോണ്ടുറാസ്, പരാഗ്വേ, പനാമ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, പെറു, മൗറീഷ്യസ്, ഉറുഗ്വെ, ബഹ്റൈൻ, നൈജീരിയ, കുവൈറ്റ്, ബംഗ്ലാദേശ്, മാൽദീവ്സ്, മലേഷ്യ, പാകിസ്താൻ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, ശ്രീലങ്ക, സിംഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ആദ്യ പത്തിൽ മിന്നൽ മുരളി തിളങ്ങി നിൽക്കുകയാണ്.

Comments are closed.