മഞ്ഞൾ പൊടിയുടെ കൂടെ ഇതുകൂടെ ചേർത്ത് ഉപയോഗിക്കൂ! ഉണങ്ങിയ കമ്പു വരെ തളിർക്കും ഇങ്ങനെ ചെയ്താൽ.!! | Turmeric powder fertilizer for plants

ഗാർഡനിൽ അതുപോലെ കൃഷിയിലും ഒക്കെ ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന നല്ലൊരു ജൈവ രീതിയിൽ തയ്യാറാക്കാവുന്ന പെസ്റ്റിസൈഡിനെ പരിചയപ്പെടാം. അതിനായി ഒരു ലിറ്റർ വെള്ളം തിളപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു തിളപ്പിച്ച് മൂന്ന് അല്ലി വെളുത്തുള്ളി കൂടി ചേർക്കുക.

ഇതിലേക്ക് അടുത്തതായി കാൽ ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചത് കൂടി ചേർത്ത് കൊടുക്കുക. കറുവപ്പട്ട നല്ലൊരു ഫങ്കിസൈഡ് ആണ് എന്നതിലുപരി കീട രോഗങ്ങൾ ഒഴിവാക്കാനായി കറുവപ്പട്ടയ്ക്ക് കഴിയുന്നതാണ്. ഇത് നല്ലപോലെ തണുപ്പിച്ച് എടുത്തതിനു ശേഷം അതിലേക്ക് ഒരു ലിറ്റർ വെള്ളം കൂടി ചേർത്ത് നല്ലപോലെ നേർപ്പിച്ച് എടുക്കുക.

മഞ്ഞൾപൊടി ഉറുമ്പുകൾ മുതലായ പ്രാണികൾക്ക് വളരെ നല്ലതാണ്. അതുപോലെ തന്നെ കീടരോഗ നിയന്ത്രണങ്ങൾക്കും വളരെ നല്ലതാണ്. പച്ചക്കറികളിലും അതുപോലെ ഗാർഡനിലെ ചെടികളിലും നമുക്ക് ഇത് ഒരുപോലെ ഉപയോഗപ്പെടുത്താം. ഇലകൾ നല്ല ഫ്രഷ് ആയി ഇരിക്കാനും, മഞ്ഞളിപ്പ് കലർന്ന ഇലകൾ പച്ചപ്പ്‌ വരുവാനും, ഇലകൾ ഉണ്ടാകുന്നതിനും ഒക്കെ

ഈ ലായനി ചെടികളെ സഹായിക്കും. ഇത് അരിച്ചെടുത്ത് അതിനുശേഷം സ്പ്രേ ബോട്ടിലേക്ക് മാറ്റി ചെടികളിലേക്ക് നല്ല പോലെ സ്പ്രേ ചെയ്തുകൊടുക്കുക. ഇത് ഇത് മഞ്ഞളിപ്പ് ബാധിച്ച പച്ചമുളക് ചെടികളിൽ സ്പ്രേ ചെയ്ത് കൊടുക്കുന്നത് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ.. Video credit : URBAN ROOTS

Rate this post