ഒരു പാത്രം ഉപ്പ് മതി ഉറുമ്പിനെ ഓടിക്കാൻ! കൃഷിയിടത്തിലെ ഉറുമ്പിനെ അകറ്റാൻ ഉപ്പ് കൊണ്ടൊരു സൂത്രം.!! | Urumbu shalyam ozhivakkan

Urumbu shalyam ozhivakkan

urumbu shalyam ozhivakkan Malayalam : നമ്മുടെ വീട്ടിലും കൃഷിയിടങ്ങളിലും ഒരുപാട് ഉപദ്രവം ഉണ്ടാക്കുന്ന ഒരു ജീവിയാണ് ഉറുമ്പ്. കൃഷിയിടങ്ങളിലെ ഗ്രോ ബാഗ് കേടാക്കുക, ചെടികളിലെ ഇലകളും മറ്റും തിന്നുക തുടങ്ങി നമുക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്ന ചെറു ജീവിയാണ് ഉറുമ്പുകൾ. വെറും ഉപ്പ് മാത്രം ഉപയോഗിച്ച് എങ്ങനെ ഉറുമ്പിനെ അകറ്റാം എന്ന് നമുക്ക് നോക്കാം.

ആദ്യമായി രണ്ടു പിടി ഉപ്പ് എടുക്കുക ( പൊടിയുപ്പോ, കല്ലുപ്പോ എടുക്കാം). അതിലേക്ക് രണ്ടു പിടി ഡോളോമേറ്റ് ചേർക്കുക, എന്നിട്ട് നന്നായി ഇളക്കുക. തുടർന്ന് മൂന്ന് പിടി ചാരം എടുക്കുക, മൂന്നും കൂട്ടി നന്നായി മിക്സ് ചെയ്യുക. ഇനി ഉറുമ്പുള്ള സ്ഥലത്ത് ഈ മിശ്രിതം ഇടുക. മഴയുള്ള സമയത്ത് ഇത് ഇടാതെ ശ്രദ്ധിക്കുക. കാരണം മഴയത്ത് ഈ മിശ്രിതം ഒലിച്ചു പോകാൻ സാധ്യതയുണ്ട്.

urumbu shalyam ozhivakkan

ഈ മിശ്രിതം നമ്മുടെ കൃഷിയിടങ്ങളിലെ ഗ്രോ ബാഗിന് ചുറ്റും വിതറിയാൽ ഉറുമ്പ് പിന്നെ ആ പരിസരത്തേക്ക് വരില്ല. ഈ മിശ്രിതം ഇടുമ്പോൾ തന്നെ ഉറുമ്പുകൾ എല്ലാം ഓടി പോകുന്നത് നമുക്ക് കാണാം. അതുപോലെ തന്നെ ഉറുമ്പിൻ്റെ ശല്യം ഉള്ള സ്ഥലങ്ങളിൽ എല്ലാം ഈ മിശ്രിതം ആവശ്യാനുസരണം ഇട്ട് കൊടുക്കാവുന്നതാണ്. വലിയ ഒരു ശതമാനം

കൃഷിയിടത്തിലെ ചെടികൾ കേടാകാതെ ഇരിക്കാൻ ഈ ഒരു ടിപ് നിങ്ങളെ സഹായിക്കും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Video credit : PRS Kitchen