വാപ്പച്ചിയെ ബുര്‍ജ് ഖലീഫയില്‍ കണ്ട് തുള്ളിച്ചാടി മറിയം! 😍 സന്തോഷത്തിൽ ദുൽഖറിനെ കെട്ടിപിടിച്ച് അമാൽ.!! [വീഡിയോ]

മലയാളികൾക്ക് എന്നും അഭിമാനമുള്ള താരമാണ് മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും യുവനായകൻമാരിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്യുന്ന ദുൽഖർ സൽമാൻ. താരം പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് കുറുപ്പ്. കേരളക്കരയെ ഒരുകാലത്ത് മുൾമുനയിൽ നിർത്തിയിരുന്ന സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാ പുള്ളിയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രമാണ് കുറുപ്പ്. ചിത്രം തീയേറ്ററുകൾ കീഴടക്കാൻ എത്തുന്ന സാഹചര്യത്തിലാണ്

ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഏറെസന്തോഷം നൽകുന്ന ഒരു കാര്യം നടന്നിരിക്കുന്നത്. ആദ്യമായി ഒരു മലയാള നടന്റെ ചിത്രം ബുർജ് ഖലീഫയിൽ തെളിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളമണ്ണ്. നവംബർ 10ന് രാത്രി 8 മുതൽ 8.30 വരെയായിരുന്നു പ്രദർശനം നടന്നത്. മലയാള ചിത്രത്തിന്റെ ട്രെയ്‌ലർ ബുർജ് ഖലിഫയിൽ പ്രദർശിപ്പിക്കുന്നത് ഇതാദ്യമായാണ്. ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ദുൽഖറും കുടുംബവും

എത്തിയിരുന്നു എന്നതും സന്തോഷ നിമിഷത്തിന് മാറ്റുകൂട്ടിയിരുന്നു. ദുൽഖറിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞുമറിയവും വീഡിയോയിൽ തിളങ്ങി നിൽക്കുന്നുണ്ട്. കുറുപ്പ് എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഇതൊരു അഭിമാന നിമിഷമായിരുന്നു എന്നും പ്രദർശനം നടന്നതിന് ശേഷം ദുൽഖർ പറയുകയുണ്ടായി. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തീയറ്റർ സജീവമാകാൻ ഒരുങ്ങുമ്പോൾ പ്രദർശനത്തിനെത്തുന്ന

ആദ്യ ബി​ഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് കുറുപ്പ്. ഒരേ സമയം തന്നെ മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാകും ചിത്രം പ്രദർശനത്തിനെത്തുക. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് ചിത്രം കൂടിയാണ് കുറുപ്പ്. 35 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണ തുക. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Rate this post

Comments are closed.