വറ്റൽ മുളക് ഉണ്ടോ?? എങ്കിൽ ഉച്ചയൂണ് ഉഷാർ.. എളുപ്പം ഉണ്ടാകാം വറ്റൽ മുളക് കൊണ്ട് ഒരു കിടിലൻ ഐറ്റം.. | Vattal Mulak Recipe

അധികം വിലയില്ലാത്ത സാധനങ്ങളിൽ ഒന്നാണ് വറ്റൽമുളക്. അതുപോലെ വറ്റൽ മുളക് ചേർത്ത് എന്ത് കറി ഉണ്ടാക്കിയാലും നല്ല ടേസ്റ്റും ആണ്. അത്തരത്തിൽ വറ്റൽ മുള്ളക് ചേർത്തൊരു ഈസി ചമ്മന്തി ആണ് ഇത് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇതിനായി ആദ്യം ഒരു പിടി വറ്റൽമുളക് എടുക്കുക. ഇത് നന്നായി കഴുകി എടുക്കാം വറ്റൽ മുളകിൽ പൊടിയുടെ അളവ് കൂടുതലാണ് ഇത് കളയാൻ വേണ്ടിയാണ് നമ്മൾ നന്നായി വറ്റൽ 

മുളക് കഴുകുന്നത്. ഇല്ലെങ്കിൽ ഇത് ആലർജി പോലുള്ള രോഗങ്ങൾക്ക് കാരണമാകും. നന്നായി കഴുകിയെടുത്ത വറ്റൽ മുളക് ഒരു തുണിയിൽ നന്നായി തോർത്തി എടുക്കുക. എന്നിട്ട് ഒരു പപ്പടം കുത്തിയിൽ കുത്തി ഗ്യാസ് അടുപ്പിന്റെ തീയിൽ വെച്ച് നന്നായി പൊള്ളിച്ചെടുക്കാം. അല്ലെങ്കിൽ ഒരു ഫ്രൈ പാൻ അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം പാനിലേക്ക് കഴുകിയ മുളകിട്ട് നന്നായി ചൂടാക്കി എടുക്കാം. മുളക് നന്നായി വീർത്തു

വരുന്നതാണ് പാകം. വറുത്തു എടുത്ത മുളക് മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു കപ്പ് തേങ്ങയും നന്നായി പൊളിച്ച് കഴുകിയെടുത്ത ആറ് ഏഴു ഉള്ളിയും ഒരു പച്ചമുളകും ഇടുക. ആവശ്യത്തിന് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി അരച്ചെടുക്കുക. ചുട്ട് മുളക് ചമ്മന്തി തയ്യാറായി. ചമ്മന്തിയിൽ മുളകിന് ഒപ്പം ചെമ്മീനോ  ചെമ്മീന്റ തലയോ സാധാരണ ഏതെങ്കിലും

ഉണക്കമീനോ അങ്ങനെ എന്ത് വേണമെങ്കിലും ചേർത്ത് കൊടുക്കാം. ഇതിനൊക്കെ ഒപ്പം അവസാനം ഒരു സ്പൂൺ വെളിച്ചെണ്ണ കൂടിച്ചേർത്ത് വേണം അരച്ചെടുക്കാൻ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.അതുകൊണ്ട് വീഡിയോ നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.

Comments are closed.