വേദികയുടെ പതിനെട്ടാമത്തെ അടവ്.. വീഴ്ചയിൽ അടിപതറാതെ വേദികയും തട്ടിപ്പിന്റെ മണം തിരിച്ചറിഞ്ഞ് സിദ്ധുവും.. പക്ഷെ വേദികക്ക് പണി പുറകെ വരുന്നുണ്ട്.. | Kudumbavilakku

സീരിയൽ പ്രേക്ഷകർക്ക് അവരുടെ ഫേവറിറ്റ് ലിസ്റ്റിൽ നിന്നും മാറ്റി നിർത്താനാവാത്ത പരമ്പരയാണ് കുടുംബവിളക്ക്. നടി മീരാ വാസുദേവ് നായികയായെത്തുന്നു എന്നത് കുടുംബവിളക്കിന്റെ ഒരു പ്രത്യേകത തന്നെയാണ്. വളരെ മികവാർന്ന അഭിനയമാണ് മീര കാഴ്ചവെക്കുന്നത്. പരമ്പരക്ക് ഏറെ ആരാധകരാണുള്ളത്. സുമിത്രയുടെ കുടുംബജീവിതത്തിലേക്ക് വേദിക കടന്നെത്തുന്നതോടെയാണ് ശ്രീനിലയത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത് .

എങ്ങനെയെങ്കിലും ശ്രീനിലയത്തിലേക്ക് കയറിപ്പറ്റാൻ വേദിക ആദ്യം മുതലേ ശ്രമിച്ചിരുന്നെങ്കിലും സിദ്ധുവിന്റെ അച്ഛൻ വിലക്കുകയായിരുന്നു. ഇപ്പോൾ ശ്രീനിലയത്തിൽ സുമിത്രയുടെ ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ് എല്ലാവരും. സുമിത്രയുടെ അമ്മയും സഹോദരനുമെല്ലാം ജന്മദിനാഘോ ഷങ്ങൾക്ക് എത്തിയിട്ടുണ്ട്. സീരിയലിന്റെ പുതിയ പ്രോമോ കാണിക്കുന്നതനുസരിച്ച് ജന്മദിനാഘോഷം എങ്ങനെയെങ്കിലും കുളമാക്കണമെന്ന

ആഗ്രഹത്തിലാണ് വേദിക. സിദ്ധു ജന്മദിനാ ഘോഷത്തിൽ പങ്കെടുക്കാ തിരിക്കാൻ പഠിച്ച പണി പതിനെട്ടുംനോക്കുന്നുണ്ട് വേദിക . തൻറെ മക്കളുടെയും മരുമക്കളുടെയും ആഗ്രഹത്തിനനുസരിച്ച് ജന്മദിനം ആഘോഷിക്കാൻ സുമിത്രയും ഒരുങ്ങുകയാണ്. തന്റെ ഇനിയുള്ള ജീവിതം അവരുടെ സന്തോഷത്തിനു വേണ്ടി മാത്രമാണെന്നും സുമിത്ര അമ്മയോട് പറയുകയാണ്. അതുകേട്ട് സുമിത്രയുടെ അമ്മയും ഏറെ സന്തോഷത്തിലാണ്. സിദ്ധു

ബെർത്ഡേയ് ആഘോഷത്തിന് പോകാതിരിക്കാൻ വേദിക ഒരു വീഴ്ചയാണ് പ്ലാൻ ചെയ്യുന്നത്. അടിതെറ്റിയുള്ള വീഴ്ചയിൽ തന്റെ നട്ടെല്ലിന് പരുക്കുണ്ടായിട്ടുണ്ടാകുമെന്നും ഉടനെ തന്നെ ആശുപത്രിയിൽ പോകണമെന്നുമാണ് വേദിക സിദ്ധുവിനോട് ആവശ്യപ്പെടുന്നത്. ആംബുലൻസ് വിളിക്കണെമന്നും ഹോസ്പിറ്റലിൽ എത്തി എക്സ്റേ എടുക്കണമെന്നുമൊക്കെ വേദിക സിദ്ധുവിനോട് പറയുന്നതുമാണ് പുതിയ പ്രോമോ

വിഡിയോയിൽ കാണിക്കുന്നത്. എന്നാൽ വേദികയുടെ വീഴ്ചയിൽ എന്തോ ഒരു തട്ടിപ്പുണ്ടോ എന്ന സംശയം സിദ്ധുവിന്റെ മുഖത്ത് കാണാം. എന്താണെങ്കിലും സുമിത്രയുടെ ജന്മദിനാ ഘോഷം കുളമാക്കാൻ പുറപ്പെട്ട വേദിക അതിൽ വിജയിക്കുമോ അതോ അടിപതറി വീഴുമോ എന്ന സംശയ ത്തിലാണ് ഇപ്പോൾ ആരാധകർ. സീരിയലിന്റെ പുതിയ എപ്പിസോഡ് കാണാൻ വേണ്ടിയാണ് ഇപ്പോൾ പ്രേക്ഷകരുടെ കാത്തിരിപ്പ്.

Comments are closed.