ഇനി കുരുമുളക്ക് വാങ്ങേണ്ട! വീട് നിറയെ കുരുമുളക് ഉണ്ടാക്കാൻ ഈ ഈർക്കിൽ വിദ്യ ചെയ്തു നോക്കൂ.. | Bush Pepper Cultivation

കുരുമുളക് എന്നുപറയുന്നത് കറുത്ത സ്വർണം എന്നറിയപ്പെടുന്നത്. ധാരാളം വിലയുള്ള ഇവ നാം എല്ലാവരും വീടുകളിൽ വെച്ച് പിടിപ്പിക്കാറുണ്ട്. എന്നാൽ കുരുമുളക് ധാരാളം എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. അതിനായി വേണ്ടത് നമുക്ക് ഒരു ചെറിയ വലിപ്പത്തിലുള്ള ഗ്രോ ബാഗ് ആണ്. ഗ്രോബാഗ് എടുക്കുമ്പോൾ അധികം വലുപ്പത്തിലു

എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഇതിലേക്ക് കുറച്ച് മണ്ണും വളവും ചാണകപ്പൊടിയും ഒക്കെ ചേർത്ത് കൊടുക്കണം. വളം എന്ന് പറയുമ്പോൾ ചാണക പ്പൊടിയോ കമ്പോസ്റ്റോ അല്ലെങ്കിൽ നല്ല നീർവാർച്ചയുള്ള മണ്ണ് ചകിരിച്ചോറും കൂടി മിക്സ് ചെയ്ത് കൊടുക്കണം. അടുത്തതായി കുരുമുളകിന് ഏത് തണ്ടാണ് തൈ ആയി ഉപയോഗിക്കാൻ എടുക്കേണ്ടത് എന്നാണ്.

നമ്മൾ ചെടിയിൽ വെച്ച് തന്നെയാണ് തൈ ഉണ്ടാക്കിയെടുക്കാൻ പോകുന്നത്. നല്ല പ്രായമായ ഇലകളുടെ സൈഡിൽ നിന്നും വേര് പോലെ വരുന്നുണ്ട് ആയിരിക്കും അത് ആയിരിക്കും തൈ ഉണ്ടാക്കാൻ ഏറ്റവും നല്ലത്. അടുത്തതായി കുരുമുളക് ഇരിക്കുന്ന ചട്ടിയും നമ്മൾ തൈ പിഠിപ്പിക്കാൻ പോകുന്ന ഗ്രോ ബാഗും ഒരേപോലെ വരത്തക്ക രീതിയിൽ കല്ല് സൈഡിൽ വച്ച് കൊടുക്കുക.

കല്ലിനു മുകളിലായി തൈ പിടിപ്പിക്കേണ്ട ഗ്രോബാഗ് വെച്ചതിനുശേഷം വേര് പിടിപ്പിച്ച് എടുക്കേണ്ട നോട് മണ്ണിലേക്ക് അമർത്തി വെക്കുക. ശേഷം ഈർക്കിലി എടുത്തിട്ട് ആ തണ്ട മണ്ണിലുറച്ചു നിൽക്കുവാനായി വളച്ച് ഇരുവശങ്ങളിലും കുത്തി ഇറക്കിവയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video Credits : Safi’s Home Diary