പാതിരാത്രിക്ക് വീട്ടുകാർക്ക് ഒരു സർപ്രൈസ് കൊടുക്കാൻ നോക്കിയതാ.. പക്ഷെ ചീറ്റി പോയി; നൈറ്റ് ഡ്രൈവ് അടിച്ചുപൊളിച്ച് ആലീസും സജിനും.!! | Alice Christy

സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരദമ്പതികളാണ് ആലീസ് ക്രിസ്റ്റിയും സജിനും. കഴിഞ്ഞയിടെ വിവാഹിതരായ ആലീസ്-സജിൻ ദമ്പതികൾ വിവാഹത്തിന് മുന്നോടിയായി തുടങ്ങിയ യൂടൂബ് ചാനൽ വഴിയാണ് മലയാളികളുടെ ഹൃദയം കീഴടക്കിയത്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് ആലീസ് പ്രേക്ഷകഹൃയം കീഴടക്കുന്നത്. താരത്തിന്റെ നിഷ്കളങ്കതയും മറ്റുമാണ് കൂടുതൽ ആരാധകരെ സ്വന്തമാക്കുന്നതിലേക്ക് കാരണമായത്.

ഇരുവരുടെയും വിവാഹത്തിന് സിനിമാ-ടെലിവിഷൻ രംഗത്ത്‌നിന്നുള്ള ഒട്ടേറെ താരങ്ങളാണ് ആശംസകറിയിക്കാൻ നേരിട്ടെത്തിയത്. വിവാഹത്തിനും അതേത്തുടർന്ന് നടത്തിയ റിസ്പഷനിലുമൊക്കെ വളരെ സുന്ദരിയായാണ് ആലീസ് എത്തിയത്. ഇപ്പോഴിതാ ഒരു നൈറ്റ് ഡ്രൈവിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചെത്തിയിരിക്കുകയാണ് ഇരുവരും. മിസ്സിസ് ഹിറ്റ്ലറിൻറെ ലൊക്കേഷനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയാണ്

ആലീസ് വിഡിയോയിൽ പകർത്തിയിരിക്കുന്നത്. സീരിയലിന്റെ ഭാഗമായി ചടയമംഗലത്താണ് ആലീസ് ഉണ്ടായിരുന്നത്. അവിടെ നിന്നും സജിനൊപ്പം കൊച്ചിയിലേക്ക് യാത്ര തിരിക്കുകയാണ് ആലീസ്. യാത്രാമധ്യേ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുകയും ഡ്രൈവിങിനിടയിൽ വളരെ രസകരമായ കമന്റുകൾ പരസ്പരം വായിച്ചു കേൾപ്പിക്കുകയുമാണ് ഇരുവരും. പരസ്പരം ഇരുവരും തല്ലുകൂടുന്നതും മറ്റുമൊക്കെ കാണാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

ആലീസിന്റേയും സജിന്റെയും പേരിൽ ഫാൻസ്‌ ഗ്രൂപ്പുകൾ വരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ചിട്ടുണ്ട്. ഹൈവെ സൈഡിലെ ഹോട്ടലിൽ നിന്ന് ചൂട് പുട്ടും ചിക്കൻ കറിയും കഴിച്ചുകൊണ്ടാണ് ആലീസും സജിനും നൈറ്റ് ഡ്രൈവ് അടിച്ചുപൊളിക്കുന്നത്. കാറിലാണ് യാത്ര. ഇവരുടെ ഒരു നൈറ്റ് ഡ്രൈവ് വീഡിയോ വേണമെന്ന് നേരത്തെ പല വിഡിയോകൾക്ക് താഴെയും ആരാധകർ കമ്മന്റ് ചെയ്തിരുന്നു. യൂടൂബിൽ ട്രെൻഡിങ്ങായ കപ്പിളാണ് സജിനും ആലീസും.

Comments are closed.