അവിടേക്ക് വരുമോ.? കേറ്റത്തില്ല ഞാൻ.. 🤣🤣 വീട്ടുകാ​രോട് ഇണങ്ങിയും പിണങ്ങിയും പ്രേക്ഷകരുടെ പ്രിയ താരം റെബേക്ക.!! 😍🔥

ഏഷ്യാനെറ്റിലെ കസ്തൂരിമാൻ എന്ന സീരിയലിലൂടെയാണ് റബേക്കയെ എല്ലാവർക്കും പരിചയം. വളരെ സീരിയസായ വക്കീലിന്റെ വേഷത്തിലെത്തിയ റെബേക വളരെ പെട്ടെന്ന് തന്നെ ആരാധക ഹൃദയം കീഴടക്കിയിരുന്നു. എന്നാൽ ജീവിതത്തിൽ അങ്ങനെയെയല്ല റെബേക്ക വളരെ കുട്ടിത്തം നിറഞ്ഞ സ്വഭാവമാണ് താരത്തിന്റെത്. ഇന്റർവ്യൂകളിലും മറ്റു സോഷ്യൽ മീഡിയ പരിപാടികളും ഒക്കെ താരത്തിന്റെ സംസാരം കേട്ടാൽ

തന്നെ അത് മനസ്സിലാകും. നിഷ്കളങ്കമായി ചിരിച്ച് ചെറിയ കൊഞ്ചലോടെ വർത്തമാനം പറയുന്ന റെബേക്കാ പക്ഷേ ചെയ്ത കഥാപാത്രങ്ങളെല്ലാം വളരെ സീരിയസ് ഉള്ളവയായിരുന്നു. സീരിയലിൽ മാത്രമല്ല സിനിമയിലും റെബേക്കാ സഹനടിയായി അഭിനയിച്ച് കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസമായിരുന്നു റെബേക്കയുടെയും സംവിധായകനായ ശ്രീജിത്തും തമ്മിലുള്ള വിവാഹം നടന്നത്. നീണ്ട അഞ്ച് വർഷത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.

വീട്ടിൽ എന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് റെബേക്കായെ സ്വന്തം വീട്ടിലേക്ക് വിളിക്കാൻ വരുന്ന വീട്ടുകാരും ഒത്തുള്ള

റബേക്കയുടെ സംസാരമാണ് വീഡിയോയിലുള്ളത്. ഒരു കൊച്ചു കുട്ടിയെ പോലെയാണ് റബേക്കാ അവരോട് സംസാരിക്കുന്നത്. വീട്ടിലേയ്ക്ക് വരുമോ എന്ന ചേദ്യയത്തിന് വീ വിൽ ട്രെെ എന്ന് റെബേക്കെ മറുപടി പറയുന്നുണ്ട്. വീട്ടിൽ കേറ്റില്ലന്ന് വീഡിയോയ്ക്ക് അപ്പുറത്ത് നിന്ന് ആൾ പറയുമ്പോളും ചിരിച്ചു കൊണ്ട് ഓക്കെ എന്നാണ് റെബേക്ക പറയുന്നത്. വീഡിയോക്ക് വൻ സ്വീകരണമാണ് ആരാധകർക്കിടയിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

Rate this post

Comments are closed.