ഒരു രൂപ ചിലവില്ലാതെ മുറ്റം നിറയെ പച്ചക്കറി കായ്ക്കാൻ മുറ്റം നിറച്ച് പച്ചക്കറി കായ്ക്കാനായി ഈ ഒരു ലായനി മാത്രം മതി.!! | Vegetable Cultivation Home Made Tips Malayalam

Vegetable Cultivation Home Made Tips Malayalam : വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ സ്വന്തം തൊടിയിൽ തന്നെ വിളയിപ്പിച്ച് എടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. കടയിൽ നിന്നും വിഷമടിച്ച പച്ചക്കറികൾ വാങ്ങി കഴിക്കുന്നതിനേക്കാൾ നല്ലത് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന കുറച്ചു പച്ചക്കറികൾ ആണെങ്കിലും അത് തന്നെയാണ്. എന്നാൽ ഇത്തരത്തിൽ ജൈവ പച്ചക്കറികൾ വളർത്തുമ്പോൾ അവയിൽ ആവശ്യത്തിന് കായ്ഫലങ്ങൾ ഉണ്ടാകാറില്ല എന്നതായിരിക്കരുത് മിക്ക ആളുകളുടെയും പരാതി.

അതിനുള്ള ഒരു പരിഹാരമാർഗ്ഗം അറിഞ്ഞിരിക്കാം.തൊടിയിൽ വളർത്തുന്ന എല്ലാ പച്ചക്കറികളും ആവശ്യത്തിന് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നതിനായി ഉപയോഗിക്കാവുന്ന ഒന്നാണ് മത്തിയും ശർക്കരയും ഇട്ട ലായനി.അതിനായി മത്തിയുടെ വേസ്റ്റ് ഒരു ഡപ്പയിൽ ആക്കി അതിൽ ആവശ്യത്തിന് ശർക്കര കൂടി ഇട്ട് 21 ദിവസം അടച്ചു വയ്ക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താൽ 21 ദിവസം കഴിഞ്ഞ് പാത്രം തുറന്നു നോക്കുമ്പോൾ അത് മുഴുവനായും ലായനി രൂപത്തിൽ ആയിട്ടുണ്ടാകും.

അതായത് മത്തിയും ശർക്കരയും മുഴുവനായും അലിഞ്ഞ് വെള്ളത്തിന്റെ രൂപത്തിൽ ആയിട്ടുണ്ടാകും. ഇതിൽ യാതൊരു സ്മെല്ലും ഉണ്ടാവുകയില്ല.ശേഷം ഈ ഒരു ലായനി ഡയല്യൂട്ട് ചെയ്താണ് ചെടികൾക്ക് ഒഴിച്ചു കൊടുക്കേണ്ടത്. ഒരു കപ്പ് അളവിൽ ലായനി അരിച്ചെടുത്ത് ഉപയോഗിക്കുമ്പോൾ അതിലേക്ക് ഒരു ലിറ്റർ എന്ന അളവിൽ വെള്ളം ഒഴിച്ചാണ് ലായനി ഡയല്യൂട്ട് ചെയ്യേണ്ടത്. ശേഷം ഇവ ചെടികളിൽ തളിച്ചു കൊടുക്കാവുന്നതാണ്.

ചെടികളുടെ അടി ഭാഗത്തും ഇലകളിലും എല്ലാം ഈ ഒരു വെള്ളം തളിച്ച് കൊടുക്കാവുന്നതാണ്. വീട്ടിൽ മത്തി വാങ്ങുമ്പോൾ ബാക്കി വരാറുള്ള വേസ്റ്റ് കളയാതെ ഈയൊരു രീതി തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്നതാണ്. ആവശ്യമായ പച്ചക്കറി ചെടികളിൽ എല്ലാം ഈ ഒരു ലായനി ഒഴിച്ചു കൊടുക്കുകയാണെങ്കിൽ അവ ധാരാളം പൂക്കുകയും കായ്‌ക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Geethu’s Kitchen

Rate this post