വെണ്ട നിറയെ കായ്ക്കാൻ അടുക്കളയിലെ ഈ ഒരു വേസ്റ്റ് മതി.. വെണ്ട പൊട്ടിച്ച് മടുക്കാൻ ഇങ്ങനെ ഒന്ന് കൃഷി ചെയ്യൂ.. | Venda Krishi Tips

വെണ്ട കൃഷി എങ്ങനെയാണ് ചെയ്യുന്നതെന്നും അതിനുവേണ്ട നല്ലൊരു വളത്തെക്കുറിച്ചും പരിചയപ്പെടാം. വെണ്ട വിത്ത് ആറ് മുതൽ എട്ട് മണിക്കൂർ വരെ വെള്ളത്തിൽ ഇട്ട് കുതിർത്ത ശേഷമായിരിക്കണം പാകി കിളിപ്പിക്കേണ്ടത്. തേങ്ങാവെള്ളം, കഞ്ഞിവെള്ളം, സ്യൂഡോമോണസ് ലായനി ഇവയിലൊക്കെ വിത്ത് ഇട്ട് കുതിർത്ത് എടുക്കാവുന്നതാണ്.

സ്യൂഡോമോണസ് ലായനിയിൽ ഇട്ട് വിത്ത് കുതിർക്കുകയാണെങ്കിൽ നല്ല കരുത്തോടുകൂടി വിത്ത് മുളച്ചു വരാനായി സാധിക്കും. പാകുവാൻ ആയി ചെറിയ ട്രേകൾ ഉപയോഗിക്കുന്നത് നല്ലതാണ്. വേര് പോകാതെ പറിച്ചു നടാൻ ആയി ഇത് ഉപകരിക്കും. ട്രേകളിൽ ചകിരിച്ചോർ നിറച്ച ശേഷം വിത്ത് ഇറക്കിവെച്ച് എല്ലാ ദിവസവും ചെറുതായി നനച്ച് കൊടുക്കുക.

മുളച്ചുവന്ന വിത്തുകൾ പറിച്ച് നടുവാൻ ആയി പോട്ടിങ് മിക്സ് തയ്യാറാക്കേണ്ടതാണ്. സാധാരണ മണ്ണും കുറച്ചു ചാണക പൊടിയും കുറച്ച് ചകിരിച്ചോറും എടുത്ത് മിക്സ് ചെയ്യുകയാണ് വേണ്ടത്. ചാണക പൊടിയിലും ചകിരിച്ചോറിലും നൈട്രജൻ അടങ്ങിയിരിക്കുന്നതിനാൽ അത് ചെടികൾക്ക് ധാരാളം നൈട്രജൻ അളവ് കൂട്ടാൻ സഹായിക്കുന്നു.

ചെടി വളർന്നു വരുമ്പോൾ ഫോസ്ഫറസ് കിട്ടുവാനായി ഒരുപിടി എല്ലുപൊടി കൂടി ചേർക്കുന്നത് വളരെ നല്ലതാണ്. വേരിലെ വളർച്ചയ്ക്കും എല്ലുപൊടി വളരെ നല്ലതാണ്. ഇതു മൂലം ചെടികൾ നല്ല കരുത്തോടുകൂടി വളർന്നു നല്ല കായ്ഫലം തരാൻ കഴിയുന്നു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Video credit : Deepu Ponnappan