ചക്കകുരു തൊലി കളയാൻ ഇനി കത്തി വേണ്ട.. വെറും 5 മിനിറ്റ് മതി; തേങ്ങ ഇനി കേടാകില്ല.. കിടിലൻ കിച്ചൻ ടിപ്‌സുകൾ.!! | Very Useful Salt Kitchen Tips

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ചു അടുക്കള നുറുങ്ങുകളെ കുറിച്ചാണ്. അപ്പോൾ ഏതൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് മഞ്ഞൾ പൊടിയും മുളക് പൊടിയും ഡബകളിൽ എടുത്തു വെക്കുമ്പോൾ അത് കട്ട പിടിക്കാറുണ്ട്. അതുകൊണ്ട് നമ്മൾ ഇതിലേക്ക് കുറച്ചു ഉപ്പ് ചേർത്ത് മിക്സ് ചെയ്തു വെക്കുകയാണ് എങ്കിൽ അത് പെട്ടെന്ന് കട്ടപിടിക്കുകയില്ല.

വളരെ കുറച്ചു മാത്രമേ ഇടാൻ പാടുകയുള്ളൂ ട്ടോ. അടുത്ത ടിപ്പിൽ തേങ്ങയെ കുറിച്ചുള്ളതാണ്. തേങ്ങയുടെ മുറി കുറച്ചു നേരം കഴിഞ്ഞാൽ കേടായി തുടങ്ങുന്നത് കാണാം. ഇത് ഒഴിവാക്കാനായി തേങ്ങാമുറിയുടെ മുകളിൽ കുറച്ചു ഉപ്പ് തേച്ചു കൊടുക്കുകയാണ് എങ്കിൽ പെട്ടെന്ന് പൂപ്പലോന്നും വരില്ല. അനഗ്നെ ചെയ്തു ഫ്രിഡ്ജിൽ വെക്കുന്നതും നല്ലതാണ്. അടുത്ത ടിപ്പിൽ പറയുന്നത് പുളിയിൽ പ്രാണികൾ വരാതിരിക്കാനും

കേടാകാതിരിക്കാനും വേണ്ടിയുള്ളതാണ്. അതിനായി കുറച്ചു കല്ലുപ്പ് പുളിയിൽ ഇട്ടുവെച്ചാൽ മതി. അടുത്തായി ഉപ്പ് കട്ടപിടിക്കാതിരിക്കാനുള്ള ഒരു കൊച്ചു സൂത്രമാണ് ഇവിടെ പറയുന്നത്. ഉപ്പ് കട്ട പിടിക്കാതിരിക്കാൻ അതിൽ കുറച്ചു് അരി നെറ്റിലോ തുണിയിലോ കെട്ടി വെച്ചാൽ മതി. അടുത്ത ടിപ്പിൽ പറയുന്നത് ചക്കകുരുവിനെ കുറിച്ചാണ്. പലർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്

ചക്കക്കുരു വൃത്തിയാക്കുക അല്ലെങ്കിൽ അതിന്റെ തൊലി വൃത്തിയാക്കുക എന്നത്. ഇത് എങ്ങിനെയാണ് വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ.. Very Useful Salt Kitchen Tips. Video credit : Nisha’s Magic World