പുതിയ വിശേഷത്തിൽ ഞാൻ സന്തുഷ്ടയാണ്.. തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ഗായിക വൈക്കം വിജയലക്ഷ്മി.!!

മലയാള സിനിമയിൽ നിരവധി ഗാനങ്ങൾക്ക് ശബ്ദം നൽകിയ താരമാണ് വൈക്കം വിജയലക്ഷ്മി. മറ്റുള്ള ഗായകരിൽ നിന്ന് വേറിട്ട ശബ്ദവും ശൈലിയും ഉൾക്കൊള്ളുന്നത് കൊണ്ടുതന്നെ വൈക്കം വിജയലക്ഷ്മിക്ക് നിരവധി ആരാധകരും മലയാളത്തിലുണ്ട്. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് പിന്നണി ഗായിക എന്ന നിലയിലേക്ക് വൈക്കം വിജയലക്ഷ്മി ഉയർന്നത് വളരെ പെട്ടെന്ന് തന്നെയായിരുന്നു. ഇപ്പോൾ പിന്നണി ഗായിക എന്ന നിലയിൽ നിന്നും

ഉയർന്ന് ബ്ലോഗർ എന്ന നിലയിൽ താരം ശ്രദ്ധ നേടിയിരിക്കുകയാണ്. പാചക വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുവാൻ താരത്തിന് മടിയൊന്നുമില്ല. പലതരത്തിലുള്ള അച്ചാറുകൾ ഇടുന്നത് അടക്കമുള്ള വീഡിയോ താരം ഇതിനോടകം യൂട്യൂബിൽ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോൾ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെപ്പറ്റി താരം പറഞ്ഞിരിക്കുന്ന വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കോവിഡ് ബാധിത ആയതിനു ശേഷം എല്ലാ പ്രതിസന്ധിയിൽ നിന്നും മുക്തയായി വീണ്ടും പിന്നണി ഗാനരംഗത്ത് താൻ സജീവമാകാൻ പോകുന്നു എന്ന സന്തോഷവാർത്തയാണ് വൈക്കം വിജയലക്ഷ്മി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് കാലത്ത് പ്രത്യേകിച്ച് പ്രയാസങ്ങൾ ഒന്നും തന്നെ അനുഭവപ്പെട്ടിട്ടില്ല എന്നും കോവിഡിന് മുൻപുള്ള സമയങ്ങളിലെല്ലാം കീർത്തനങ്ങളും

മറ്റും പരിശീലിക്കാറുണ്ടായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തന്നെ സംഗീത പരിപാടികൾ കുറവായിരുന്നു എന്നും പ്രാക്ടീസ് ചെയ്യാൻ ധാരാളം സമയം ലഭിച്ചിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. കോവിഡ് ബാധിച്ചിരുന്നു എങ്കിലും അത് വീട്ടിലുള്ളവർക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു. കോവിഡ് മാറിയതോടുകൂടി നിരവധി അവസരങ്ങളാണ് വരുന്നതെന്നും താരം വ്യക്തമാക്കുന്നു.

Rate this post

Comments are closed.