വീണ്ടും തകർത്തടുക്കി വൃദ്ധിക്കുട്ടി! സാമന്തയെ കൊണ്ട് പോലും കൈ അടിപ്പിക്കുന്ന റീലുമായി മലയാളികളുടെ സ്വന്തം കുഞ്ഞിപ്പുഴു.!! [വീഡിയോ] | Vridhi Vishal Imitating Samantha Viral Video | Vridhi Vishal new Reels Video | Vriddhi Vishal | Theri Movie | Vijay | Samantha

മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ സുപരിചിതയാണ് വൃദ്ധി വിശാൽ. സാറാസ് എന്ന ചിത്രത്തിലെ തുള്ളിക്കുന്ന കുഞ്ഞിപ്പുഴു എന്ന ഒറ്റ ഡയലോഗിലൂടെ മലയാള സിനിമാരംഗം കീഴടക്കിയ കുട്ടിത്തരം അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലെയും സജീവ താരമാണ്. കുട്ടി താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം ക്ഷണനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

അത്തരത്തിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിരിക്കുന്നത്. സാമന്തയും വിജയിയും തകർത്തഭിനയിച്ച തേരി എന്ന ചിത്രത്തിലെ ഒരു തകർപ്പൻ രംഗം അഭിനയിച്ചാണ് കുട്ടി താരം ആരാധകരെ വീണ്ടും വീഴ്ത്തി ഇരിക്കുന്നത്. തങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ച് വളരെ സിമ്പിൾ ആയി പറയുന്ന സാമന്തയുടെ അഭിനയമാണ് കുഞ്ഞു നടി റീ ക്രിയേറ്റ് ചെയ്തിരിക്കുന്നത്.

വെള്ള നിറത്തിലുള്ള ഡ്രസ്സിൽ സൈഡിലേക്ക് സാമന്ത മുടി പിന്നിട്ടിരുന്നതു പോലെ തന്നെ വിജയ്യോട് ജീവിതത്തെ പറ്റി പറയുന്ന സാമാന്തയെ അതുപോലെ കുട്ടി താരം അവതരിപ്പിച്ചിട്ടുണ്ട്. സാമന്ത ചേച്ചി ഇഷ്ടം എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ വീഡിയോ നോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുണ്ട്. വീഡിയോ പുറത്തിറങ്ങി ഒരുമണിക്കൂറിനകം ലക്ഷക്കണക്കിനാളുകൾ വീഡിയോ കണ്ടിട്ടുള്ളത്.

നിരവധി താരങ്ങളും ആരാധകരും വീഡിയോയ്ക്ക് ലൈക്ക് ചെയ്യുകയും ഒപ്പം കമന്റ് ചെയ്തിട്ടുണ്ട്. വൃദ്ധയുടെ എല്ലാ വീഡിയോയും ക്ഷണനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. അഭിനയത്തിന് പുറമെ ഡാൻസറും മോഡലുമായി തിളങ്ങുന്നതാണ് കുട്ടിത്തരം. നിഷ്കളങ്ക ചിരിയും കുട്ടിത്തം നിറഞ്ഞ വർത്തമാനം കൊണ്ട് ആരാധകരെ കയ്യിലെടുത്ത കുട്ടി താരം സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ്.

Comments are closed.