പനംകുല പോലെ Wandering Jew ഇതുപോലെ പടർത്തി എടുക്കൂ.. നിങ്ങൾ ഞെട്ടും; ഇത്രനാളും ഇത് അറിഞ്ഞില്ലല്ലോ!! | Wandering Jew Plant Malayalam

Wandering Jew Plant Malayalam : പൂന്തോട്ടങ്ങളിൽ വ്യത്യസ്ത നിറങ്ങളിലും, രൂപത്തിലും ഉള്ള ചെടികളും പൂക്കളും വെച്ചുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. അതിനായി നഴ്സറികളിൽ പോയി പലതരത്തിലുള്ള ചെടികൾ വാങ്ങിക്കൊണ്ടു വരാറുണ്ടെങ്കിലും അവ വിചാരിച്ച രീതിയിൽ വളർന്നു കിട്ടണമെന്നില്ല. എന്നാൽ പൂന്തോട്ടം മനോഹരമാക്കാൻ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ മാർഗ്ഗം അറിഞ്ഞിരിക്കാം.

അതായത് പ്രധാനമായും ഇല ചെടികളാണ് ഈ ഒരു രീതിയിൽ വളർത്തിയെടുക്കാൻ സാധിക്കുക. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ വ്യത്യസ്ത ആകൃതികളിൽ ഇവ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. അതിനായി ആദ്യം ആവശ്യമായിട്ടുള്ളത് ഉപയോഗിച്ച് തീർന്ന അത്യാവശ്യം വലിപ്പമുള്ള ഒരു പെയിന്റിന്റെ ഡപ്പയാണ്. കാഴ്ചയിൽ ഭംഗി തോന്നാനായി അത് കഴുകി വൃത്തിയാക്കി പുറത്ത് പെയിന്റ് അടിച്ചു കൊടുക്കാം. ശേഷം അതിനകത്ത് വ്യത്യസ്ത നിറങ്ങളിലോ അല്ലെങ്കിൽ ഏതെങ്കിലും നിറത്തിലോ ഉള്ള കല്ല് പരത്തി ഇട്ടു കൊടുക്കാവുന്നതാണ്.

ശേഷം ഒരു പിവിസി പൈപ്പ് എടുത്ത് കല്ലിന്റെ അടിയിലേക്ക് വരുന്ന രീതിയിൽ സിമന്റ് ഇട്ട് ഉറപ്പിക്കണം. ശേഷം പച്ചനിറത്തിൽ കടകളിൽ നിന്നും മറ്റും കിട്ടുന്ന നെറ്റ് പോലുള്ള ചാക്ക് വാങ്ങി താഴെ ഭാഗം കെട്ടിക്കൊടുത്ത് മുകൾഭാഗം തുറന്ന് അതിലൂടെ ചെടി വളരാൻ ആവശ്യമായ മണ്ണിട്ട് കൊടുക്കാവുന്നതാണ്. ഈ ഒരു നെറ്റിന്റെ ഭാഗം ഉറച്ച് നിൽക്കാനായി നേരത്തെ തയ്യാറാക്കി വെച്ച പിവിസി പൈപ്പിലേക്ക് കൃത്യമായ അകലത്തിൽ കെട്ടി ക്കൊടുക്കാവുന്നതാണ്.

ശേഷം നെറ്റിൽ ചെടി നടാൻ ആവശ്യമായ ചെറിയ ഓട്ടകൾ ഇട്ട് കൊടുക്കുക.വളർത്താൻ ആവശ്യമായ ചെടി ചെറിയ തണ്ടുകളായി മുറിച്ച് നേരത്തെ ഇട്ടുവച്ച ഓട്ടയിലൂടെ മണ്ണിലേക്ക് നട്ടു പിടിപ്പിക്കുന്നതാണ്.ഇങ്ങിനെ ചെയ്യുകയാണെങ്കിൽ ചെടി ഒരുമാസം കൊണ്ട് തന്നെ വളർന്നു കിട്ടുന്നതാണ്. ചെടിക്ക് ആവശ്യമായ വെള്ളം, പ്രകാശം എന്നിവ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : • Beats Of Nature •

Rate this post