ഇതൊരു തുള്ളി മതി വെള്ളീച്ച പറ പറക്കും.. ഏതു വെള്ളീച്ചയെയും തുരത്താം ഒരു പിടി ചോറ് ഉണ്ടെങ്കിൽ.!! | White fly Fertilizer

വെള്ളീച്ചകൾ നാം നട്ടുപിടിപ്പിക്കുന്ന പച്ചക്കറികളിൽ വന്ന് ഇരിക്കുകയാണെങ്കിൽ ആ ചെടി പൂർണ്ണമായും നശിച്ചു പോകുന്ന കാഴ്ചയാണ് കാണാറുള്ളത്. പ്രത്യേകിച്ച് തക്കാളി, മുളക്, കോവയ്ക്ക തുടങ്ങി ചെടികളിൽ ആണ് ഇവ കൂടുതലായും കാണപ്പെടുന്നത്. പച്ചക്കറികൾ മാത്രമല്ല പൂച്ചെടികളും വെള്ളീച്ച നശിപ്പിക്കാറുണ്ട്. വെള്ളീച്ചകൾ പടർത്തുന്ന വൈറസ് ആണ് ഇതിന് കാരണമാകുന്നത്. ഇവയെ വളരെ ഈസിയായി മൊത്തത്തിൽ എങ്ങനെ

ഇല്ലാതാക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ചെടികളുടെ ഇലയുടെ അടിഭാഗത്തും തണ്ടുകളിലും ഒക്കെയാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. വെളുത്ത കളറുകളിൽ ചെറിയ ചെറിയ കുത്തുകൾ ആയാണ് ഇവയെ കാണപ്പെടുന്നത്. വെളളീച്ചയെ തുരത്താൻ ആവശ്യമായി വേണ്ടത് ഒരുപിടി ചോറാണ്. ചോറിലേക്ക് കുറച്ച് വെള്ളവും ഒഴിച്ച് വായു കടക്കാത്ത ഒരു കണ്ടെയ്നറിൽ മിനിമം ഒരാഴ്ചയെങ്കിലും

നല്ലതുപോലെ അടച്ച് മാറ്റിവയ്ക്കുക. ഏഴു ദിവസം കഴിയുമ്പോഴേക്കും കഞ്ഞി വെള്ളം നല്ലതുപോലെ പുളിച്ച വന്നിരിക്കും. അടുത്തതായി ഒരു കപ്പിലേക്ക് അരിപ്പ കൊണ്ട് നല്ലതു പോലെ അരിച്ചെടുക്കുക. ഇതിലേക്ക് അര സ്പൂൺ നീം ഓയിലും ഒരു സ്പൂൺ എപ്‌സം സാൾട്ടും ഇട്ടു കൊടുക്കുക. ശേഷം ഇവയെല്ലാം കൂടി നല്ലതുപോലെ ഒന്നു മിക്സ് ചെയ്യുക. ശേഷം ഇവ നേർപ്പിച്ച് സ്പ്രേ ബോട്ടിലിലേക്ക്

മാറ്റി ചെടികളുടെ തണ്ടുകളിലും ഇലകളിലും ഒക്കെ നല്ലതുപോലെ സ്പ്രേ ചെയ്തു കൊടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്തു കൊടുക്കുന്നതിലൂടെ വെള്ളീച്ചയെ തുരത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ White fly Fertilizer. Video credit : Mn Creations