കഞ്ഞി വെള്ളത്തിൽ ഇത് ഒരു സ്‌പൂൺ ചേർത്താൽ റോസ് പൂക്കൾ കൊണ്ട് നിറയും; ചാരം കൊണ്ട് കിടിലൻ വളം.!! | Wood ash Fertilizer & Pesticide for all plants

നല്ല കിടിലൻ ഒരു പെസ്റ്റിസൈഡ് ആയിട്ടും ഫെർട്ടിലൈസർ ആയിട്ടും ഫങ്കിസൈഡ് ആയിട്ട് ഉപയോഗിക്കാൻ പറ്റുന്ന വളത്തെക്കുറിച്ച് നോക്കാം. ഇവ മൂന്നും നമ്മളുടെ ചെടികൾക്ക് വളരെ അത്യാവശ്യം വേണ്ട കാര്യങ്ങൾ ആണ്. നല്ല വളപ്രയോഗം നടത്തിയതു കൊണ്ടുമാത്രം ഒരിക്കലും വളർന്നു കിട്ടണമെന്നില്ല,

നല്ലപോലെ കീട പ്രയോഗം നടത്തുകയും അതോടൊപ്പം ഏതെങ്കിലും തരത്തിലുള്ള ഫംഗൽ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ അതിനെ നല്ലപോലെ ട്രീറ്റ് ചെയ്യുകയും വേണം. അങ്ങനെയാണെങ്കിൽ മാത്രമേ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ നമ്മുടെ ചെടികൾ വളർന്നു കിട്ടുകയും നല്ലപോലെ പൂക്കുകയും കായ്ക്കുകയും ചെയ്യുകയുള്ളൂ. ഇതിനായി നമ്മൾ ജൈവമാർഗ്ഗങ്ങൾ

സ്വീകരിക്കുകയാണെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്. കൂടാതെ ഒരുപാട് ആളുകൾ കംപ്ലൈന്റ് പറയുന്ന ഒരു കാര്യമാണ് റോസ് ഇലകൾ ചുരുണ്ട് പോവുകയും മഞ്ഞളിക്കുകയും ഒരുപാട് മുട്ടുകൾ വന്നെങ്കിലും അത് വിരിയാതെ ഇരിക്കുക, കൂടാതെ ചെടി മൊത്തത്തിൽ ശോഷിച്ചു ഇരിക്കുക എന്നുള്ളത് ഒക്കെ. കൂടാതെ തക്കാളിയിലും പച്ചമുളകിലും ഉണ്ടാകുന്ന

കീടങ്ങളുടെ ആക്രമണം കൂടാതെ ഇവയിലുണ്ടാകുന്ന പൂ കൊഴിച്ചിൽ എന്നിവ. എന്നാൽ ഈ വളത്തിന് വേണ്ടി ഉള്ള ആദ്യത്തെ ചേരുവ എന്നു പറയുന്നത് ചാരം ആണ്. ചാരം മിക്ക വീടുകളിലും ലഭിക്കുന്നവയാണ്. ചാരം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഈ വളത്തെ കുറിച്ച് അറിയാൻ വീഡിയോ കാണൂ. Video credit : Jeny’s World

Rate this post