കോവൽ നിറയെ കായ്ക്കാൻ 1 രൂപ പോലും ചിലവില്ലാത്ത ഈ വളം മതി.. കോവക്ക കാടു പിടിച്ചത് പോലെ ഉണ്ടാകുവാൻ.!! | Zero cost Best Fertilizer & Pesticide for Koval

Zero cost Best Fertilizer & Pesticide for Koval Malayalam : വലിയ പരിപാലനവും പരിചരണം ഒന്നും ഇല്ലാതെതന്നെ ചെയ്തെടുക്കാവുന്ന കൃഷിയാണ് കോവൽ കൃഷി. എന്നാൽ കുറച്ചു ശ്രദ്ധിക്കുകയാണെങ്കിൽ നല്ല രീതിയിൽ കോവൽ വർഷങ്ങളോളം നിലനിർത്താൻ സാധിക്കും. കോവലിന്റെ കമ്പ് പറിച്ചു നടുമ്പോൾ നല്ല കമ്പ് തന്നെ വാങ്ങി നടാനായി പ്രത്യേകം ശ്രദ്ധിക്കണം.

അതുപോലെ തന്നെ പൂമാത്രം ഉണ്ടായി കായ്ക്കാത്ത ചെടികൾ ഒക്കെ ഉണ്ടെങ്കിൽ അത്തരം ചെടികൾ ആദ്യമേ തന്നെ വെട്ടിക്കളഞ്ഞ് ഒഴിവാക്കി നല്ല കമ്പ് വെച്ചുവേണം കിളിപ്പിക്കാനായി. കോവൽ നിറയെ ഇലയിൽ ഉണ്ടാകുന്ന ഒന്ന് ആയതു കൊണ്ട് തന്നെ നൈട്രജൻ അടങ്ങിയ വളങ്ങൾ ആണ് ഏറ്റവും കൂടുതൽ ആയി ഇതിന് നൽകേണ്ടത്. എന്നാൽ മാത്രമേ ഒത്തിരി ശിഖരങ്ങൾ

ഉണ്ടായി നല്ല രീതിയിൽ വളരുകയുള്ളൂ. അതിനായി ഒന്ന് ചാണക സ്ലറി കൊടുക്കുന്നത് വളരെ നല്ലതാണ്. എന്നാൽ ചാണക സ്ലറി കൊടുക്കാൻ കഴിയാത്തവർക്ക് പിന്നീട് കൊടുക്കാൻ പറ്റിയ ഒന്നാണ് ശീമക്കൊന്ന. കോവൽ നല്ലരീതിയിൽ വളരാനും ഒരുപാട് ശിഖരങ്ങൾ ഉണ്ടാകുവാനും നൈട്രജന് അളവ് ഒരുപാട് അടങ്ങിയിട്ടുള്ളത് ആയ ഒന്നാണ് ശീമക്കൊന്ന. ശീമക്കൊന്ന മാത്രമല്ല

കുറച്ചു മുരിങ്ങയിലയും കൂടി ഇട്ടു കൊടുക്കുക ആണെങ്കിൽ അത് നല്ലരീതിയിൽ കാ പിടിക്കാൻ സഹായിക്കുന്ന ഒന്നാണ്. മുരിങ്ങയില ഒത്തിരി ഒത്തിരി പോഷക സമ്പുഷ്ടമായ ഒന്നാണ്. ശീമക്കൊന്ന, മുരിങ്ങ ഇല കൊണ്ടുള്ള വളപ്രയോഗം എങ്ങനെയെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit : Deepu Ponnappan

Rate this post