നടൻ സൈനുദ്ദീന്റെ മകനും നടനുമായ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി; ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!! [വീഡിയോ] | Actor Zinil Sainudeen Wedding video l Actor Zinil Sainudeen Marriage

നടൻ സൈനുദ്ദീന്റെ മകനും നടനുമായ സിനിൽ സൈനുദ്ദീൻ വിവാഹിതനായി. ഷാ ഇന്റർ നാഷണൽ എന്ന സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ഇതിനോടകം സോഷ്യൽ മീഡിയായിൽ വെെറലായി മാറിക്കഴിഞ്ഞു. ഹുസെെന എന്നാണ് വധുവിന്റെ പേര്. ആഘോഷ പ്രധമായി നടന്ന വിവാഹം കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് വിവാഹത്തിന് പങ്കെടുത്തിരുന്നത്.

ബ്രൗൺ കൂടിയ മെറുൺ സാരിയിൽ പൂപന്തലിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെപ്പം അതീവ സുന്ദരിയായാണ് വധു വിവാഹ മണ്ഡപത്തിലെത്തിയത്. തികച്ചും മൂസ്ലിം ആചാര പ്രകാരം നടത്തിയ വിവാഹ ചടങ്ങിൽ സെയിം കളർ സ്യൂട്ടിലും കോട്ടിലുമെത്തിയ സിനിലും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. സിനിമ താരങ്ങൾ അധികമൊന്നും വിവാഹത്തിന് പങ്കെടുത്തില്ലായിരുന്നങ്കിലും അടുപ്പമുള്ള താരങ്ങൾ എല്ലാരും തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു. മലയാള സിനിമയിലെ അച്ഛനോളം പോകുന്ന

എല്ലാ താരങ്ങളും സീനിലിനെ അനുഗ്രഹിക്കാൻ എത്തിയിരുന്നു. പറവ എന്ന ചിത്രത്തിലൂടെയാണ് സിനിൽ ശ്രദ്ധേയനായി തുടങ്ങിയത്. പിതാവിനെ പോലെ തന്നെ മികച്ചൊരു മിമിക്രി കലാകാരൻ കൂടിയായ സിനിൽ. നിരവധി നടന്മാരുടെ രൂപവും ശബ്ദവും അനുകരിച്ച് വേദികളിൽ താര പുത്രൻ കൈയ്യടി നേടി കഴിഞ്ഞിട്ടുണ്ട്. ബ്ലാക്ക് കോഫി, ഹാപ്പി സർദാർ, വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ സിനിൽ അവതരിപ്പിച്ചു കഴിഞ്ഞു. വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയായിൽ തരം​ഗമായി മാറിയിട്ടുണ്ട്.

നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിരിക്കുന്നത്. മകന്റെ വിവാഹ ചടങ്ങിൽ ആരാധകർ ഒന്നടങ്കം സൈനുദീനെ മിസ്സ് ചെയ്യ്തു എന്നും കമന്റുകൾ വരുന്നുണ്ട്. കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചാണ് സൈനുദീൻ കലാരംഗത്തേക്ക് കടന്നു വന്നത്. പിന്നീട് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറി. തുടർന്ന് 150തിലധികം സിനിമകളിൽ അദ്ദഹം അഭിനയിച്ചു.

Comments are closed.