ബാൾസം കമ്പ് മുറിച്ചു നടുമ്പോൾ ചീഞ്ഞു പോകാതിരിക്കാൻ ഇങ്ങനെ ചെയ്യൂ… ബാൾസം പെട്ടന്ന് വേര് പിടിക്കാൻ.!! | Balsam propagation tips
Balsam propagation tips malayalam : അധികം പരിപാലനമോ വളപ്രയോഗമോ ഒന്നും ആവശ്യമില്ലാതെ തന്നെ ആർക്കും പൂന്തോട്ടത്തിൽ അനായാസം നട്ട് എടുക്കാവുന്ന ഒരു പൂച്ചെടി ആണ് ബോൾസം എന്ന് പറയുന്നത്. ഓരോ നാട്ടിലും ഓരോ രീതിയിലാണ് ഇത് അറിയപ്പെടുന്നത്. എങ്കിലും അധികവും ആളുകളുടെ വിഷമം ഈ ചെടി വളരെ പെട്ടെന്ന് തന്നെ ചീഞ്ഞു പോകുന്നു എന്നതാണ്. അതിന് ഒരു പ്രധാന കാരണം ഈ ചെടിയുടെ തണ്ടിൽ നിറയെ വെള്ളം ഉള്ളതാണ്.
മഷിചെടിയെ പോലെ തന്നെ നിറയെ വെള്ളത്തിൻറെ അംശം ഉള്ളതുകൊണ്ട് തന്നെ അധികം ജലസേചനവും മറ്റും നൽകുമ്പോൾ ചെടി വളരെ പെട്ടെന്ന് തന്നെ നശിച്ചു പോകുന്നതിന് കാരണമാകാം. എന്നാൽ 12 ദിവസം കൊണ്ട് എങ്ങനെ മറ്റൊരു പുതിയ ചെടി ഉത്പാദിപ്പിക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ഒരു ബോൾസം ചെടിയുടെ തണ്ട് മുറിച്ച് എടുക്കുകയാണ് വേണ്ടത്. അതിനുശേഷം പോർട്ടി മിക്സ് ഒന്നും തന്നെ ചേർക്കാത്ത സാധാ മണ്ണ് ചെടി നടാൻ ഉദ്ദേശിക്കുന്ന കവറിലേക്ക് നിറച്ചു കൊടുക്കാം.

അതിനു ശേഷം വളരെ സാവധാനം മുറിച്ചെടുത്ത കമ്പ് ഈ കവറിലേക്ക് നട്ടു പിടിപ്പിക്കാവുന്നതാണ്. കൈ ഉപയോഗിച്ച് തന്നെ വളരെ സാവധാനം ചെയ്യുന്നതായിരിക്കും അനുയോജ്യം. ഇല്ലായെങ്കിൽ ഇതിൻറെ തണ്ട് വളരെ പെട്ടെന്ന് തന്നെ ഒടിഞ്ഞു പോകുന്നതിന് കാരണമായേക്കാം. അതിനുശേഷം യാതൊരു വള പ്രയോഗവും ഈ ചെടിക്ക് തുടക്കത്തിൽ നൽകേണ്ട കാര്യമില്ല. ബോൾസ് ചെടി എവിടെയാണ് സൂക്ഷിക്കേണ്ടത് എന്നും ബാക്കി കാര്യങ്ങൾ അറിയാൻ വീഡിയോ കാണൂ.
എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പൂന്തോട്ടം ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit : My choice by Aneesa