ചപ്പാത്തിയും മുട്ടയും ഉണ്ടോ?? എങ്കിൽ വേറെ കറി ഒന്നും വേണ്ട.. അതുകൊണ്ടു നാലൊരു എം തന്നെ ഉണ്ടാകാം.. | Chappati And Egg Recipe

നമ്മുടെ എല്ലാവരുടെയും ഇഷ്ട ഭക്ഷണമാണ് ചപ്പാത്തി. പ്രഭാതഭക്ഷണം ആയും ഡിന്നറും ആയും നമ്മളെ ചപ്പാത്തി കഴിക്കുന്നവർ ഉണ്ട്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നുള്ളതാണ് ചപ്പാത്തി യുടെ ഏറ്റവും വലിയ സവിശേഷത. എന്നാൽ അധികം തുക ഇതിനുവേണ്ടി ചെലവാകുന്നു ഇല്ലതാനും. വീട്ടിൽ ഗസ്റ്റുകൾ ഓ മറ്റു വ്യക്തികൾ വന്നാൽ ഏറ്റവും പെട്ടെന്ന് തന്നെ ഉണ്ടാക്കി

കൊടുക്കാവുന്ന ഒരു വിഭവമാണ് ചപ്പാത്തി. ചപ്പാത്തിയുടെ കൂടെ പലതരത്തിലുള്ള കറികൾ നാം കഴിക്കാറുണ്ട്. എന്നാൽ ചപ്പാത്തിയുടെ കൂടെ ഒരു കറികളും തന്നെ ഉണ്ടാക്കാതെ എങ്ങനെ വളരെ സ്വാദിഷ്ടമായ രീതിയിൽ കഴിക്കാം എന്ന് നോക്കാം ഇതിനായി ആദ്യം ചെയ്യേണ്ടത് ചപ്പാത്തി വളരെ മയത്തിൽ കുഴച്ചെടുക്കുക എന്നുള്ളതാണ്. ശേഷം ആ ചപ്പാത്തി നന്നായി പരത്തി എടുക്കുക. എന്നിട്ട്

കുറച്ച് സവാള ചെറുതായി അരിഞ്ഞതും തക്കാളി ചെറുതായി അരിഞ്ഞതും ഒരു പച്ചമുളകും കുറച്ച് കറിവേപ്പിലയും രണ്ടു മുട്ടയും എടുക്കുക. ശേഷം ചപ്പാത്തി തവയിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കി യതിനുശേഷം ചപ്പാത്തി അതിലേക്ക് ഇടുക ശേഷം ഒരു മുട്ട അതിലേക്ക് ഉടച്ചു ഒഴിക്കുക. എന്നിട്ട് അതിലേക്ക് നമ്മൾ അരിഞ്ഞുവച്ചിരിക്കുന്ന കുറച്ചു സബോള കുറച്ച് തക്കാളി കുറച്ച് കറിവേപ്പില

കുറച്ച് പച്ചമുളകും ഇട്ട് നന്നായി ഇളക്കി എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തീ ലോ ഫ്‌ളമിൽ ഇടാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നിട്ട് അതിന്റെ മുകളിൽ കുറച്ചു കുരുമുളകുപൊടി വിതറി ചപ്പാത്തി മറിച്ചിടുക. എന്നിട്ട് നന്നായി വേവിച്ചെടുക്കുക. ഇങ്ങനെ നമ്മൾ തയ്യാറാക്കുന്ന ഈ വിഭവം നമുക്ക് ബ്രേക്ക്ഫാസ്റ്റ് ആയോ അല്ലെങ്കിൽ നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാവുന്നതാണ് നമുക്കിത് റോൾ ആയിട്ട് ചുരുട്ടിയെടുത്ത് കഴിക്കാം. Video Credits :

Comments are closed.