
ഇഞ്ചി വിത്ത് ഇങ്ങനെ ചെയ്താൽ ഇഞ്ചി പറിച്ചു മടുക്കും നിങ്ങൾ! ഒരു ഇഞ്ചി കഷണത്തിൽ നിന്നും ഒരു ചാക്ക് നിറയെ ഇഞ്ചി.!! | Ginger Cultivation Tips Malayalam
Ginger Cultivation Tips Malayalam : കടയിൽ നിന്നും വാങ്ങിയ ഒരു ഇഞ്ചി കഷണത്തിൽ നിന്നും എങ്ങനെയാണ് ഒരു ചാക്ക് നിറയെ ഇഞ്ചി ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. ഇഞ്ചി എങ്ങനെയാണ് വിത്തു ആക്കി മാറ്റേണ്ടത് അതുപോലെ തന്നെ വിത്ത് ആക്കി മാറ്റുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങൾ ചെയ്യണം.? മരുന്ന് മുക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ.?
എന്നിവയെക്കുറിച്ചും അറിയാം. ഇഞ്ചി ഗ്രോ ബാഗിലോ നിലത്തു എവിടെ നടാനാണെങ്കിലും വിത്തിഞ്ചി ആക്കാൻ ഉദ്ദേശിക്കുന്ന ഇഞ്ചി നിർബന്ധമായും ആദ്യമായി കുറച്ചു മണ്ണ് മുകളിലായി ഇട്ടു കൊടുക്കുക. അതിനു ശേഷം തണ്ട് അല്ലെങ്കിൽ ഇലകൾ തുടങ്ങിയ ചപ്പുകൾ കുറച്ചു കട്ടിയിൽ ആയി ഇതിനു മുകളിൽ വച്ച് കൊടുക്കണം.
അങ്ങനെ ചെയ്തില്ലെങ്കിൽ വെയിൽ തട്ടി അതിന് മുള വരുന്ന ഭാഗം ഉണങ്ങി പോകാനും ചുരുങ്ങി പോകാനും സാധ്യതയുണ്ട്. നല്ല മുളകൾ വന്നെങ്കിൽ മാത്രമേ ഇഞ്ചി ആയി മാറുകയുള്ളൂ. ചെറിയ ഒരു വാട്ടം ഇഞ്ചിക്ക് തട്ടി കിട്ടിയെങ്കിൽ മാത്രമേ നല്ല കരുത്തുള്ള മുള വരാൻ സഹായിക്കൂ. അതുകൊണ്ട് ഇഞ്ചി ചെറിയ ഒരു വലിപ്പത്തിൽ നടു ഒന്ന് പൊട്ടിച്ച് വയ്ക്കാവുന്നതാണ്.
ഇഞ്ചിയുടെ മുള നല്ല കരുത്തോടു കൂടി വരാനും ഇഞ്ചിയിൽ ഒട്ടിപ്പിടിക്കുന്ന ചെറിയ കീടങ്ങളെ അകറ്റാനും ഒക്കെ വേണ്ടി മരുന്നു മുക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഇഞ്ചി കൃഷിയെ കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ. Ginger Cultivation Tips. Video credit : MALANAD WIBES