
പച്ചമുളക് നന്നായി പൂക്കാനും കുലകുത്തി കായ്ക്കാനും ഇങ്ങനെ ചെയ്താൽ മതി.. നല്ല വിളവെടുപ്പ് ലഭിക്കാൻ.!! | Green Chilli Farming Tips
പച്ചമുളക് കൃഷിയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. പച്ചമുളക് കൃഷി ചെയ്യുകയും അതിൽനിന്നും നല്ല രീതിയിൽ പച്ചമുളക് പിച്ചി എടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്ന പച്ചമുളകുകൾ മുഴുവൻ കീടനാശിനി തളിച്ചു ആയിരിക്കും വരുന്നത്. നമ്മുടെ വീടുകളിൽ തന്നെ മുളക് വളരെ
എളുപ്പത്തിൽ പാകി എടുത്തു വളർത്തുന്നത് എങ്ങനെയാണെന്ന് നോക്കാം. വീടുകളിൽ സാധാരണയായി പൊടിക്കാൻ വാങ്ങുന്ന രണ്ടു മുളകളുടെ അല്ലി ഒരു ഗ്രോബാഗിന് അകത്തേക്ക് പൊട്ടിച്ചു ഇടുക. ഈയൊരു സമയത്ത് യാതൊരുവിധ വളങ്ങളും പ്രയോഗിക്കേണ്ടത് ആവശ്യമില്ല. വിത്ത് മുളച്ച് തൈ ആയി മാറി പറിച്ചു നടുന്ന സമയത്ത് ആയിരിക്കണം വളപ്രയോഗം നടത്താൻ.
എന്തെങ്കിലും വസ്തുക്കളുടെ മുകളിലായി ഗ്രോബാഗ് വയ്ക്കുകയാണെങ്കിൽ ഉറുമ്പിന്റെ ശല്യം ഒഴിവാക്കാവുന്നതാണ്. നാല് ദിവസമെങ്കിലും എടുക്കും വിത്തുകൾ കിളിർത്തു വരുവാൻ. വിത്തുകൾ വെള്ളത്തിൽ കുതിർത്തോ സ്യൂഡോമോണസ് ലായനിയിൽ കുതിർത്തോ മുളപ്പിച്ച് എടുക്കാവുന്നതാണ്. വിത്തുകൾ കിളിർത്തു വന്നതിനു ശേഷം തൈകൾ എടുത്തു പറിച്ച് നടേണ്ടതാണ്.
ഗ്ലോ ബാഗിനുള്ളിൽ കുഴി എടുത്തതിനുശേഷം അതിലേക്ക് തൈകൾ പറിച്ച് വെച്ച് ചുവടെ മണ്ണിട്ട് ഉറപ്പിച്ചു കൊടുക്കുക. ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുവാനും നല്ലപോലെ വളരുവാനും സൂപ്പർ മീൽ എന്ന വളം ഉപയോഗിക്കാം. മുഴുവൻ കാര്യങ്ങളും അറിയാൻ വീഡിയോ കാണൂ.. Video credit : Mini’s LifeStyle