മുളക് കുലകുത്തി കായ്ക്കാൻ വളവും കീടനാശിനിയും കൂടാതെ ഇതും വേണം.. ഇനി ഈസിയായി പച്ചമുളക് കൃഷി ചെയ്യാം.!! | Green chilli organic farming
Green chilli organic farming malayalam : പച്ചക്കറി ഇനത്തിൽ എല്ലാ വീടുകളിലും ഏറ്റവും കൂടുതൽ അത്യാവശ്യമായി വേണ്ടി വരുന്ന ഒന്നാണ് പച്ചമുളക് എന്ന് പറയുന്നത്. കറികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത പച്ചമുളക് വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും വീട്ടിൽ കൃഷി ചെയ്ത് എടുക്കാവു ന്നതാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയതോതിലുള്ള വിളവെടുക്കാൻ സാധിക്കും.
മറ്റു പച്ചക്കറികളെ അപേക്ഷിച്ച് സൂര്യപ്രകാശം വളരെ കുറച്ചു മാത്രം ആവശ്യമുള്ള ഒരു ഇനമാണ് പച്ചമുളക് എന്ന് പറയുന്നത്. മെയ്, ജൂൺ മാസത്തിലാണ് പച്ചമുളക് നടാൻ അനുയോ ജ്യമായ സമയം. ഇതിനു മുൻപ് വിത്തു പറിച്ച് പാകി വെച്ച് മുളപ്പിച്ച ശേഷം മെയ്, ജൂൺ മാസങ്ങളിൽ പറിച്ചു നടാവുന്നതാണ്. പച്ചമുളക് നടുന്ന മണ്ണ് കുമ്മായ പൊടിയുമായി മിക്സ് ചെയ്തു വേണം തൈ നടുവാൻ.
ഏഴുദിവസം വെയിലത്തിട്ട മണ്ണ് കോഴിക്കാഷ്ടം, ചാണകപൊടി, എല്ലുപൊടി, ജൈവവളം ഇവയിലേതെങ്കിലുമൊന്ന് അടിവളമായി ചേർത്തു വേണം വിത്ത് നടുവാൻ. കോഴിക്കാഷ്ടം ഇടുകയാണെങ്കിൽ പച്ചമുളക് തഴച്ചു വളരാൻ സാഹചര്യമൊരുക്കും. ഇതോടൊപ്പംതന്നെ കരിയില പൊടി, അല്പം വേപ്പിൻപിണ്ണാക്ക് എന്നിവയും ചേർത്തു കൊടുക്കാം.
ഇങ്ങനെ ഒരുക്കിയ മണ്ണ് ഉപയോഗിച്ച് ഗ്രോബാഗ് നിറയ്ക്കാവുന്നതാണ്. അതിനുശേഷം രണ്ടു ദിവസം വെള്ളം ഒഴിച്ച് ഇടാം. ശേഷം വേണം തൈകൾ നടുവാൻ. തൈകൾ പറിച്ചുമാറ്റി നടുന്നതിനു മുൻപ് അത് സ്യൂഡോ മോണാസ് ലായനിയിൽ 10 മിനിറ്റ് വേരുകൾ മുക്കി വയ്ക്കുന്നത് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : Rema’s Terrace Garden