ഇതൊഴിച്ചാൽ ഏത് പൂക്കാത്ത ഓർക്കിടും പൂത്തുലയും.. ഓർക്കിഡ് നിറയെ പൂക്കളും തൈകളും ഉണ്ടാകാൻ.!! | Ground orchid propagation

Ground orchid propagation malayalam : പൂന്തോട്ടങ്ങൾ സ്നേഹിക്കുന്നവർ ഉറപ്പായും വെച്ചുപിടിപ്പിക്കുന്ന ഒരു ചെടിയാണ് ഓർക്കിഡുകൾ. ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള ഇതിന്റെ ഭംഗി ആണ് ഇതിനു കാരണം. എന്നാൽ മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ഓർക്കിഡുകൾ വെച്ചുപിടിപ്പിച്ചാൽ അവ കാട് പോലെ വളരും എങ്കിലും പൂക്കൾ ഉണ്ടാകാറില്ല എന്നുള്ളത്.

നാച്ചുറൽ ആയി ചെയ്യാവുന്ന കുറച്ച് ടിപ്സുകൾ ചെയ്തു കൊടുക്കുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. ഈ രീതിയിൽ പ്രയോഗിക്കുക യാണെങ്കിൽ ഓർക്കിഡുകൾ നല്ല രീതിയിൽ പൂവിടുന്നത് ആയിരിക്കും. ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ഓർക്കിഡ് ചെടികൾ എപ്പോഴും സൂര്യപ്രകാശം നല്ലതുപോലെ ഏൽക്കുന്ന ഭാഗങ്ങളിൽ വയ്ക്കാനായി ശ്രദ്ധിക്കുക.

അതുപോലെ വേനൽക്കാലങ്ങളിൽ നനച്ചു കൊടുക്കുമ്പോൾ ദിവസവും ഒരുനേരമെങ്കിലും ഉറപ്പായും നനച്ചു കൊടുക്കേണ്ടതാണ്. ഓർക്കിഡ് ചെടികളുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യം വേണ്ട കാര്യങ്ങൾ ആണ് പൊട്ടാസ്യം കാൽസ്യം എന്നിവ. അതുകൊണ്ടുതന്നെ ഇവ രണ്ടും ലഭ്യമാകുന്ന രീതിയിൽ നാച്ചുറൽ ആയിട്ടുള്ള ജൈവവളങ്ങൾ ഉണ്ടാക്കി

ഇവയ്ക്ക് ഒഴിച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ പച്ചക്കറികൾക്ക് കൊടുക്കുന്ന വളപ്രയോഗങ്ങൾ എല്ലാം ഓർക്കിഡ് ചെടികൾക്ക് കൊടുക്കാവുന്നതാണ്. രണ്ട് കപ്പ് എല്ലുപൊടിയും വെണ്ണീറും എടുത്തു നല്ലതുപോലെ മിക്സ് ചെയ്തു ചെടികൾക്ക് ഇട്ടു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : Crazy Crafts

Rate this post