ഉറുമ്പ് ശല്യം ഒഴിവാക്കാൻ ഇത് ഒരു നുള്ള് മതി.. ഇത് പ്രയോഗിച്ചാൽ മതി ഉറുമ്പ് ഇനി ആ പരിസരത്തേക്ക് വരില്ല.!! |Home Made Remedy For Ant Repellent

Home Made Remedy For Ant Repellent Malayalam : ഇങ്ങനെ ചെയ്താൽ ചെടികളിലെ ഉറുമ്പ് ശല്യം ഒറ്റയടിക്ക് ഇല്ലാതാക്കാം!! മിക്ക വീടുകളിലും പച്ചക്കറി കൃഷിയിലും, പൂന്തോട്ടങ്ങളിലും തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്നമാണ് ചെടികൾ കായ്ച്ചു തുടങ്ങുമ്പോഴേക്കും ഉറുമ്പുകൾ വന്ന് അവ നശിപ്പിക്കുന്നത്. ചെടികളിൽ ഉണ്ടാകുന്ന ഉറുമ്പ് ശല്യം പാടെ ഒഴിവാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. ഉറുമ്പ് ശല്യം പാടെ ഒഴിവാക്കാനായി ഉപയോഗിക്കാവുന്ന ഒരു പൊടിയാണ് ജമ്പ്.

നമ്മുടെ നാട്ടിലെ എല്ലാ വളക്കടകളിലും ഇവ ലഭിക്കുന്നതാണ്. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഈയൊരു പൊടി ഒരു കാരണവശാലും വീട്ടിലെ കുട്ടികൾ, വളർത്തുമൃഗങ്ങൾ, കോഴികൾ എന്നിവ ഭക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഈയൊരു മിശ്രിതം തയ്യാറാക്കാനായി ഒരു ചിരട്ടയിൽ കുറച്ച് പഞ്ചസാര പൊടിച്ചെടുക്കുക അതിലേക്ക് രണ്ട് നുള്ള് ജമ്പ് പൊടി ചേർത്ത് പച്ചക്കറി ചെടികളുടെ ചുവട്ടിലോ, അതല്ലെങ്കിൽ പൂ കൃഷിയുള്ള ഭാഗത്തോ എല്ലാം കൊണ്ടു വയ്ക്കാവുന്നതാണ്.

നിമിഷനേരം കൊണ്ട് ഈ ഭാഗങ്ങളിലുള്ള ഉറുമ്പ് ശല്യം പാടെ ഒഴിവാക്കാനായി സാധിക്കും. അതല്ലെങ്കിൽ ചെയ്യാവുന്നത് ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് നുള്ള് ജമ്പ് പൊടി ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യുക. അതിനു ശേഷം മുകളിൽ ഒരു സ്പ്രേ ക്യാപ്പ് ഫിറ്റ് ചെയ്ത് ചെടിയുടെ ചുവടു ഭാഗം ഗ്രോബാഗിന്റെ താഴെ ഭാഗം എന്നിങ്ങനെ ഉറുമ്പ് വരുന്ന ഭാഗങ്ങളിൽ എല്ലാം സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്.

എന്നാൽ ഒരിക്കലും ചെടികളുടെ മുകളിലേക്ക് ഇത് സ്പ്രേ ചെയ്ത് നൽകരുത്. കാരണം ഇതിൽ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അത് ഇലയിലും പൂവിലും തട്ടി പിന്നീട് അത് ഭക്ഷിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഇത്തരം രീതികൾ പരീക്ഷിക്കുന്നത് വഴി തൊടിയിലും മറ്റും കണ്ടുവരുന്ന ഉറുമ്പ് ശല്യം പാടെ ഇല്ലാതാക്കാനായി സാധിക്കുന്നതാണ്.അങ്ങിനെ ചെടികൾ തഴച്ചു വളരുകയും ചെയ്യും.Video Credit : PRS Kitchen

Rate this post